ആഹ്ലാദപ്രകടനം നടത്തി

കൊല്ലം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ബോണസ് അർഹതപരിധി ഉയർത്തി േബാണസും ഉത്സവബത്തയും വർധിപ്പിച്ച സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ജീവനക്കാരും അധ്യാപകരും കലക്ടറേറ്റിന് മുന്നിലും താലൂക്കുകളിൽ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും പ്രകടനം നടത്തി. കലക്ടറേറ്റിന് മുന്നിൽ ചേർന്ന യോഗം എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എസ്. സുശീല ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി എസ്. ഒാമനക്കുട്ടൻ, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എസ്. അജയകുമാർ, കെ.എം.സി.എസ്.യു സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ. മനോഹരൻ, എൻ.എസ്. ഷൈൻ, എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു. അഖിലേന്ത്യ ബാങ്ക് പണിമുടക്ക് വിജയിപ്പിക്കും കൊല്ലം: യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസി​െൻറ നേതൃത്വത്തിൽ 22ന് നടത്തുന്ന ബാങ്ക് പണിമുടക്ക് വിജയിപ്പിക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ അറിയിച്ചു. പണിമുടക്കിന് മുന്നോടിയായി ജീവനക്കാർ കൊല്ലത്ത് പ്രതിഷേധപ്രകടനം നടത്തി. യു.എഫ്.ബി.യു ജില്ല കൺവീനർ യു. ഷാജി, എ.െഎ.ബി.ഇ.എ സംസ്ഥാന വൈസ് പ്രസിഡൻറ് എം.എം. അൻസാരി, എൻ.സി.ബി.െഎ.ഇ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഗോപകുമാർ, ബി.ഇ.എഫ്.െഎ ജില്ല സെക്രട്ടറി സതീഷ്, വി. ജയകുമാർ എന്നിവർ നേതൃത്വംനൽകി. സ്പോട്ട് അഡ്മിഷൻ കൊല്ലം: െഎ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കൊട്ടാരക്കര എൻജിനീയറിങ് കോളജിൽ ഒഴിവുള്ള ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബ്രാഞ്ചുകളിലേക്ക് 10 മുതൽ 15 വരെയുള്ള തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. എൻട്രൻസ് പരീക്ഷ റാങ്ക് സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റ്, ടി.സി, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഫീസ് എന്നിവ സഹിതം കോളജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 8547005039.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.