തിരുവനന്തപുരം: ആദിവാസി മേഖലയായ ഞാറനീലിയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിെട നിരവധി യുവാക്കൾ ആത്മഹത്യ ചെയ്ത സംഭവം ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. തിരുവനന്തപുരം ജില്ല പൊലീസ് മേധാവിക്കാണ് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവ് നൽകിയത്. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. ചീഫ് സെക്രട്ടറിയും സാമൂഹികനീതി, പട്ടികവർഗ വകുപ്പ് ഡയറക്ടർമാരും വർധിച്ചുവരുന്ന ആത്മഹത്യക്കുള്ള കാരണങ്ങളെക്കുറിച്ച് പഠിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ 45ലധികം യുവാക്കൾ ആത്മഹത്യ ചെയ്തെന്നാണ് റിപ്പോർട്ട്. ആദിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. എന്നാൽ അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നുണ്ടോ എന്ന കാര്യം സംശയമാണെന്ന് പി. മോഹനദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.