കൊല്ലം ഇ---മാലിന്യമുക്ത നഗരമാക്കാനുള്ള പദ്ധതി നിലച്ചു കൊല്ലം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡുമായി സഹകരിച്ച് കൊല്ലം നഗരത്തെ സമ്പൂര്‍ണ ഇ---മാലിന്യ മുക്തമാക്കുന്നതിനുള്ള കോര്‍പറേഷന്‍ പദ്ധതി നിലച്ചു. ഒരുമാസം കൊണ്ട് നഗരത്തെ ഇ--മാലിന്യമുക്ത നഗരമാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു പദ്ധതി. ആദ്യഘട്ടത്തിൽ കൊല്ലം എസ്.എൻ കോളജിൽനിന്നും വിവിധ വാർഡുകളിൽനിന്നും ശേഖരിച്ച മാലിന്യം ക്ലീൻ കേരള അധികൃതരെത്തി കൊണ്ടുപോയി. 2016 ഫെബ്രുവരി ഒന്നിന് തുടങ്ങി 29ന് അവസാനിക്കുന്ന പ്രവര്‍ത്തനത്തിലൂടെ നഗരത്തെ ഇ--മാലിന്യമുക്ത നഗരമാക്കി മാറ്റാന്‍ ഉദ്ദേശിച്ചായിരുന്നു പദ്ധതി. വിദ്യാഭ്യാസസ്ഥാപനങ്ങളുമായി സഹകരിച്ച് ക്ലീന്‍ കേരള കമ്പനിയുടെ സഹായത്തോടെ ഇ-മാലിന്യം കിലോക്ക് 25 രൂപ നിരക്കില്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതായിരുന്നു ആദ്യഘട്ടത്തിൽ ആരംഭിച്ചത്. ഇതോടൊപ്പം മുനിസിപ്പല്‍ കോര്‍പറേഷൻ വിവിധ സോണുകളിലും ഇ-മാലിന്യം ശേഖരിക്കുന്നതിനായി കലക്ഷന്‍ പോയൻറുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും പദ്ധതി നിലക്കുകയായിരുന്നു. ഇ--മാർക്കറ്റ് നിലയ്ക്കാൻ കാരണം നോട്ട് പ്രതിസന്ധി കേന്ദ്ര സർക്കാറിെൻറ നോട്ട് നിരോധനം വന്നതോടെയാണ് കോർപറേഷനിലെ ഇ-മാർക്കറ്റ് നിലക്കാൻ കാരണമെന്ന് ക്ലീൻ കേരള എം.ഡി കബീർ ബി. ഹാറൂൺ 'മാധ്യമ'ത്തോട് പറഞ്ഞു. ശേഖരിക്കുന്ന ഇ-മാലിന്യങ്ങൾക്ക് പണം കൊടുക്കാനുള്ള തടസ്സമുണ്ടായി. കൊല്ലം കോർപറേഷൻ 500 കിലോ ഇ-മാലിന്യം സംഭരിച്ചാൽ ക്ലീന്‍ കേരള കമ്പനിയുടെ വാഹനമെത്തി അവ ഏറ്റുവാങ്ങും. മറ്റ് സ്ഥലങ്ങളിൽ ഇപ്പോഴും മാലിന്യം ശേഖരിക്കുന്നുണ്ടെന്ന് എം.ഡി അറിയിച്ചു. രണ്ടാംഘട്ട പ്രവർത്തനം ഉടൻ തുടങ്ങും കൊല്ലം കോർപറേഷനെ ഇ-മാലിന്യമുക്ത നഗരമാക്കുമെന്നും പ്ലാസ്റ്റിക് -ഇ-മാലിന്യം തരംതിരിച്ച് പുനഃചക്രമണത്തിന് നൽകുന്നതിലേക്കും അവ സൂക്ഷിക്കുന്നതിലേക്കായി മെറ്റീരിയൽ റിക്കവറി ഫെസിലിറ്റേഷൻ സെൻററുകൾ സ്ഥാപിക്കുമെന്നും ഡെപ്യൂട്ടി മേയർ വിജയാഫ്രാൻസിസ് അറിയിച്ചു. നാല് കോടിയുടെ ഡി.പി.ആർ തയാറാക്കി ശുചിത്വമിഷന് അംഗീകാരത്തിനായി നൽകിയതായും രണ്ടാംഘട്ട പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.