'മതേതര ജനാധിപത്യശക്തികൾ ജാഗ്രതപാലിക്കണമെന്ന്'

നെടുമങ്ങാട്: വെമ്പായം പഞ്ചായത്തിലെ കോൺഗ്രസ്, ബി.ജെ.പി, എസ്.ഡി.പി.ഐ സഖ്യത്തിനെതിരെ മതേതര ജനാധിപത്യശക്തികൾ ജാഗ്രത പാലിക്കണമെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മികച്ചരീതിയിൽ ഭരണം നടത്തുന്ന എൽ.ഡി.എഫ് പഞ്ചായത്ത് പ്രസിഡൻറ് ബി.എസ്. ചിത്രലേഖയെ അവിശ്വാസത്തിലൂടെ പുറത്താക്കിയത് ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും ജില്ലയിൽ പലപഞ്ചായത്തുകളിലും കോൺഗ്രസ്-ബി.ജെ.പി അവിശുദ്ധകൂട്ടുകെട്ട് നടക്കുന്നതി​െൻറ സൂചനയാണ് വെമ്പായം പഞ്ചായത്തിൽ നടന്ന സംഭവങ്ങളെന്നും അവർ പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. ആർ. ജയദേവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷരീഫ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.