പുനലൂർ: പൊതുമരാമത്ത് വകുപ്പ് ഇറക്കിയ ടാറും മറ്റും കടത്തി സ്വകാര്യ വ്യക്തിയുടെ റോഡ് ടാർ ചെയ്ത രണ്ടുപേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി അജയകുമാർ (43), ഇടമുളയ്ക്കൽ സ്വദേശി ശ്യാംകുമാർ (27) എന്നിവരാണ് പിടിയിലായത്. കേസിൽ ഒന്നാം പ്രതിയാക്കിയ പൊതുമരാമത്ത് കരാറുകാരൻ അഞ്ചൽ സ്വദേശിയെ പൊലീസ് തിരയുകയാണ്. പുനലൂർ നഗരത്തിലെ പൊതുമരാമത്തിെൻറ ചുമതലയിലുള്ള ശിവൻകോവിൽ റോഡ് ടാറിങ്ങിന് ഇറക്കിയ സാധനങ്ങളാണ് കടത്തിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊതുമരാമത്ത് അസി. എക്സിക്യൂട്ടിവ് എൻജിനീയർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കടത്തിയ സാധനങ്ങൾ ഉപയോഗിച്ച് ശിവൻകോവിൽ റോഡിന് സമീപം സ്വകാര്യ റോഡാണ് ടാർ ചെയ്തത്. ശ്യാംകുമാർ കരാറുകാരെൻറ സൂപ്പർവൈസറും അജയകുമാർ ഉപകരാറുകാരനുമാണ്. എസ്.ഐ ജെ. രാജിവീെൻറ നേതൃത്വത്തിൽ അഡീഷനൽ എസ്.ഐ കെ. രാജനാചാരി, എ.എസ്.ഐ മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.