തിരുവനന്തപുരം: മഹിജ നടത്തിയ സമരത്തിെൻറ വിശദീകരണ പരസ്യം നൽകിയതിൽ തെറ്റില്ലെന്ന് വിജിലൻസ് വെള്ളിയാഴ്ച കോടതിയെ അറിയിച്ചു. സർക്കാർ പി.ആർ.ഡി വഴി വിശദീകരണം നൽകുന്നത് പതിവാണ്. ഇതു വ്യക്തിതാൽപര്യങ്ങൾക്ക് വേണ്ടിയല്ല മറിച്ച് സർക്കാർ ഭാഗം വിശദീകരിക്കാനാണെന്നും വിജിലൻസ് നിയമ ഉപദേഷ്ടാവ് കോടതിൽ വിശദീകരണം നൽകി. തിരുവനന്തപുരം പ്രത്യേക വിജലൻസ് കോടതിയിലാണ് വിജിലൻസിെൻറ നിലപാട് അറിയിച്ചത്. പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് മാതാവ് മഹിജ ഡി.ജി.പി ആസ്ഥാനത്ത് നടത്തിയ സമരത്തെ സർക്കാർ നേരിട്ട രീതി വിമർശനത്തിനിരയാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് സർക്കാർ വിവിധ പത്രങ്ങളിൽ പരസ്യം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.