ആർ.എസ്​.എസുകാര​െൻറ കൊല: ദേശീയ പട്ടികജാതി കമീഷൻ റിപ്പോർട്ട്​ തേടി

തിരുവനന്തപുരം: ആർ.എസ്.എസ് പ്രവർത്തകൻ രാജേഷി​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട് ഡി.ജി.പി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരോട് ദേശീയ പട്ടികജാതി കമീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. എൽ. മുരുഗന്‍ റിപ്പോര്‍ട്ട് തേടി. മൂന്നുദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. തൈക്കാട് െഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, ആഭ്യന്തര സെക്രട്ടറി, പട്ടികജാതി സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു. ഒരു പട്ടികജാതിക്കാരന്‍ കൊല്ലപ്പെട്ടാല്‍ 8.25 ലക്ഷംരൂപ സര്‍ക്കാര്‍ നല്‍കണമെന്നാണ് നിയമം. ഇതില്‍ 4,12,500 രൂപ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത് വീട്ടിലെത്തിക്കുമ്പോള്‍ തന്നെ ബന്ധുക്കള്‍ക്ക് കൈമാറണം. രാജേഷി​െൻറ കുടുംബത്തിന് ഇതുവരെയും ലഭിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ഫണ്ടില്‍നിന്നാണ് ഇത് നല്‍കേണ്ടത്. ബാക്കിതുക കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാറി​െൻറ ഫണ്ടില്‍നിന്ന് നല്‍കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. രാജേഷി​െൻറ വിധവക്ക് പ്രതിമാസം 5000 രൂപ വീതം പെന്‍ഷന്‍ നൽകണം. മക്കളുടെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസചെലവ് സര്‍ക്കാര്‍ വഹിക്കണം. കുടുംബത്തിന് ആവശ്യമായ കൃഷിഭൂമിയും താമസിക്കാന്‍ വീടും നൽകണം. രാജേഷി​െൻറ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. രാജേഷി​െൻറ കൊലപാതകത്തിന് പിന്നിലെ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജേഷി​െൻറ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈശാചികവും ക്രൂരവുമായ കൊലപാതകമാണ് നടന്നത്. മാരകമായ 89 മുറിവുകളാണ് മൃതശരീരത്തിലുള്ളത്. കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേര്‍ അറസ്റ്റിലായി. ഇവരില്‍ നാലുപേര്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവരല്ല. ഇവര്‍ക്കെതിരെ പട്ടികജാതി/വര്‍ഗ പീഡനനിരോധന നിയമത്തിലെ വകുപ്പ് 325 പ്രകാരം കേസെടുക്കണം. പലകാര്യങ്ങളും എഫ്.െഎ.ആറിൽ ഇല്ല. പൊലീസ് കടുത്ത അലംഭാവവും പക്ഷപാതപരവുമായാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.