പാചകവാതക സബ്സിഡി നിർത്തലാക്കാനുള്ള തീരുമാനം നടപ്പാക്കരുത് -കുഞ്ഞാലിക്കുട്ടി തിരുവനന്തപുരം: അടുത്ത മാർച്ചോടെ പാചകവാതക സബ്സിഡി പൂർണമായും നിർത്തലാക്കാനുള്ള കേന്ദ്ര ഗവൺമെൻറിെൻറ തീരുമാനം പ്രതിഷേധാർഹമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഡിജിറ്റലൈസേഷെൻറയും ആഗോളവത്കരണത്തിെൻറയും ഗുണഫലങ്ങൾ സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിന് മാത്രം ലഭ്യമാകുന്നത് മാനദണ്ഡമാക്കി കേന്ദ്ര സർക്കാർ എടുക്കുന്ന ഇത്തരം പൊതുതീരുമാനങ്ങൾ അടിസ്ഥാനവർഗത്തിെൻറ നിലനിൽപിെൻറ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇൗരീതി തുടർന്നാൽ സാമൂഹികമായ അസന്തുലിതാവസ്ഥ വർധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.