കക്കൂസ്​ മാലിന്യം ഒാടയിലൊഴുക്കു​െന്നന്ന്​ പരാതി

വെഞ്ഞാറമൂട്: തൈയ്ക്കാട് -പോത്തൻകോട് െലയിനിൽ സമന്വയ നഗർ ഗ്രന്ഥശാലയുടെ മുൻവശത്തുള്ള ഒാടയിലാണ് മാലിന്യം ഒഴുക്കിയത്. ഒാടയിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. രാത്രിയിൽ ടാങ്കറിൽ കൊണ്ടുവന്ന് മാലിന്യം ഒാടയിൽ ഒഴുക്കുന്നതാണെന്ന് സംശയം. തെരുവുവിളക്കുകൾ കത്താത്തതും ഒാട സ്ലാബിട്ട് മൂടാത്തതും മാലിന്യം തള്ളുന്നവർക്ക് സഹായകമായിരുന്നു. നാട്ടുകാർ ഇത് സംബന്ധിച്ച് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. കാപ്ഷൻ തൈക്കാട് കഴക്കൂട്ടം ബൈപ്പാസിൽ സമന്വയ നഗർ ഗ്രന്ഥശാലയ്ക്ക് മുൻവശത്തെ ഒാടയിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.