തലസ്ഥാനത്തെ അക്രമങ്ങളും കൊലപാതകവും; കൗൺസിൽ യോഗത്തിലും തുറന്നപോര്​

തിരുവനന്തപുരം: തലസ്ഥന നഗരത്തിൽ കഴിഞ്ഞദിവസങ്ങളായി അരങ്ങേറുന്ന അക്രമസംഭവങ്ങളും കൊലപാതകവും കോർപറേഷൻ കൗൺസിൽ യോഗത്തിലും തുറന്നപോരിനും പ്രതിഷേധത്തിനും ഇടയാക്കി. ജനങ്ങളുടെ സമാധാന ജീവിതം തകർന്നുവെന്നും അക്രമം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി ബീമാപ്പള്ളി റഷീദ് കൊണ്ടുവന്ന അടിയന്തര പ്രമേയം ചർച്ചക്കെടുക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങളുടെ ബഹളത്തിൽ യോഗം അലേങ്കാലമായി. ബി.ജെ.പി ഒാഫിസ് ആക്രമിച്ച ഭരണപക്ഷ കൗൺസിലർ െഎ.പി. ബിനുവിനെ കൗൺസിൽ യോഗങ്ങളിൽനിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യെപ്പട്ട് ബി.ജെ.പി അംഗങ്ങളും രംഗത്തിറങ്ങിയതോടെ തിങ്കളാഴ്ച ഉച്ചക്ക് ചേർന്ന കൗൺസിൽ കലുഷമായി. അജണ്ടകൾ പരിഗണിച്ചശേഷം ഒടുവിൽ സമയം അനുവദിക്കാമെന്ന് മേയർ അറിയിച്ചെങ്കിലും ചെവിെക്കാള്ളാൻ യു.ഡി.എഫ് കൂട്ടാക്കായില്ല. ഇൗ വിഷയം ചർച്ചചെേയ്യണ്ട കാര്യമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഉത്തരം പറയാൻ ആഭ്യന്തരവകുപ്പി​െൻറയോ നിയമവകുപ്പി​െൻറയോ ആളുകൾ കൗൺസിലിലില്ലെന്നും പറഞ്ഞ്വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഉണ്ണികൃഷ്ണൻ യു.ഡി.എഫ് വാദത്തെ ഖണ്ഡിച്ച് രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമാധാന ചർച്ചക്കുവരെ വേദിയൊരുങ്ങിയ സാഹചര്യത്തിൽ ഇൗ വിഷയം ചർച്ചക്കെടുക്കേണ്ടെന്ന് പാളയം രാജനും പറഞ്ഞു. ഇതോടെ ബഹളവും വാക്കേറ്റവും രൂക്ഷമായി. തുടർന്ന് അജണ്ടകൾ വേഗത്തിൽ വായിച്ചുതീർത്ത് യോഗനടപടി അവസാനിച്ചതായി മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യെപ്പട്ട് രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് നടന്ന പ്രാർഥന സംഗമത്തിൽ പെങ്കടുത്തുവന്ന യു.ഡി.എഫ് കൗൺസിലർമാർ വെള്ളത്തൊപ്പിയും വെള്ളരിപ്രാവുമായാണ് യോഗത്തിൽ പെങ്കടുക്കാനെത്തിയത്. പ്രതിഷേധ സൂചകമായി കൗൺസിൽ ഹാളിൽ അവർ വെള്ളരിപ്രാവുകളെ പറത്തി. ബി.ജെ.പി അംഗങ്ങളാകെട്ട കറുത്ത ബാഡ്ജ് ധരിച്ചാണ് കൗൺസിലിന് എത്തിയത്. യോഗം അവസാനിപ്പിച്ചുവെന്ന മേയറുടെ അറിയിപ്പ് വന്നതോടെ യു.ഡി.എഫും ബി.ജെ.പിയും മുദ്രാവാക്യം വിളികളുമായി ബഹളംവെച്ചു. ഭരണപക്ഷ നിരയിലേക്ക് അജണ്ടകൾ കീറിയെറിഞ്ഞാണ് ബി.ജെ.പി പ്രതിഷേധമറിയിച്ചത്. തുടർന്ന് ഇരുമുന്നണികളും മുദ്രാവാക്യം വിളികളുമായി പുറത്തിറങ്ങി. യു.ഡി.എഫ് അംഗങ്ങൾ കോർപറേഷൻ ഒാഫിസ് നടയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മേയറുടെ ഒാഫിസിന് മുന്നിലെത്തിയാണ് ബി.ജെ.പി പ്രതിഷേധിച്ചത്. ബി.ജെ.പിയുടെ അഴിമതി ആരോപണങ്ങൾ മൂടിവെക്കാൻ പരസ്പരധാരണ പ്രകാരമാണ് നഗരത്തിൽ അക്രമങ്ങൾ ഇരുവരും അഴിച്ചുവിട്ടതെന്ന് യു.ഡി.എഫ് പാർലമ​െൻററി പാർട്ടി നേതാവ് ഡി. അനിൽകുമാർ ആരോപിച്ചു. എന്നാൽ, തങ്ങളുടെ ഒരു കൗൺസിലർമാരും ഒരു അക്രമസംഭവങ്ങളും ഉണ്ടാക്കിയില്ലെന്നും ബി.ജെ.പി കൗണസിലർ കെ. അനിൽകുമാറും പറഞ്ഞു. അതേസമയം, സ്മാർട്ട് സിറ്റി ടെക്നിക്കൽ കമ്മിറ്റി അംഗീകരിച്ച വിഷയം പാസാക്കാനായായിരുന്നു അടിയന്തര കൗൺസിൽ വിളിച്ചത്. ബഹളങ്ങൾക്കിടയിൽ ഇത് പാസാക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.