നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കുടിവെള്ളക്ഷാമ പരിഹാരത്തിന് കടൽ ജലത്തിൽനിന്ന് ഉപ്പ് വേർതിരിച്ച് ശുദ്ധജലം ലഭ്യമാക്കാനായി ഡിസാലിനേഷൻ പ്ലാൻറ് സ്ഥാപിക്കാനുള്ള സാധ്യത ആരായാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പറഞ്ഞു. നാഗർകോവിലിൽ കലക്ടർ സജ്ജൻസിങ് ആർ. ചവാൻ, തമിഴ്നാട് വാട്ടർ സപ്ലൈ ആൻഡ് ൈഡ്രനേജ് ബോർഡ് അധികൃതർ, സിംഗപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഡിസാലിനേഷൻ കമ്പനി അധികൃതരുമായി നടത്തിയ കൂടിയാലോചനകൾക്കുശേഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദിവസേന അമ്പത് മില്യൺ ലിറ്റർ ജലം ആവശ്യമുള്ള കന്യാകുമാരി ജില്ലയിൽ മൺസൂൺ വേണ്ടത്ര ലഭിക്കാത്തതുകൊണ്ട് ജല സ്രോതസ്സുകൾ വറ്റി വരണ്ട് കടൽജലം ഭൂഗർഭജലത്തിൽ കലരുന്ന അവസ്ഥയാണുള്ളത്. ഇതിെൻറ പശ്ചാത്തലത്തിലാണ് 2013ൽ ചർച്ചചെയ്ത് മാറ്റിെവച്ച പദ്ധതിയെക്കുറിച്ച് വീണ്ടും ചിന്തിക്കാൻ േപ്രരിപ്പിച്ചത്. പദ്ധതി നടപ്പിലായാൽ കന്യാകുമാരിജില്ലയിൽ വരുന്ന 50 വർഷത്തേക്ക് കുടിവെള്ളക്ഷാമം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.