തിരുവനന്തപുരം: പ്ലാസ്റ്റിക് കാരിബാഗുകളും നോൺ വോവൻ െപ്രാപ്പലിൻ ബാഗുകളും കോർപറേഷൻ നിരോധിച്ചതിനെതുടർന്നുള്ള പരിശോധനസ്ക്വാഡുകളുടെ പ്രവർത്തനം വീണ്ടും ശക്തമാക്കി. കിഴക്കേേകാട്ടയിലെ വസ്ത്രവ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വൻ ശേഖരമാണ് പിടികൂടിയത്. പഴവങ്ങാടിയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ രാമചന്ദ്രൻ ടെക്സ്റ്റയിൽസ് ഉൾപ്പെടെ 20ൽപരം സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ 12 ടൺ നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകളാണ് പിടിച്ചെടുത്തത്. പ്ലാസ്റ്റിക് കാരിബാഗ് നിരോധനം വന്നശേഷം കോർപറേഷൻ പിടിച്ചെടുത്തതിൽെവച്ച് ഏറ്റവും വലിയ പ്ലാസ്റ്റിക് ശേഖരമാണ് ശനിയാഴ്ച പിടികൂടിയത്. മാർച്ച് ഒന്ന് മുതലാണ് പ്ലാസ്റ്റിക് -നോൺ വോവൻ പോളി െപ്രാപ്പലിൻ കാരി ബാഗുകൾ നിരോധിച്ച് തീരുമാനമെടുത്തത്. വ്യാപാരികളുടെ കൈവശം സ്റ്റോക്കുള്ള കാരിബാഗുകൾ ഒഴിവാക്കുന്നതിന് അവസരം കൊടുക്കുകയും ബദൽ സംവിധാനങ്ങൾ പരിചയപ്പെടുത്താൻ നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുകയുമുണ്ടായി. എങ്കിലും നഗരത്തിലെ പ്രമുഖ വ്യാപാരസ്ഥാപനങ്ങൾപോലും ഇപ്പോഴും പ്ലാസ്റ്റിക് കാരിബാഗുകൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. 32 അംഗങ്ങൾ ഉൾപ്പെട്ട ആരോഗ്യസംഘമാണ് പരിശോധനക്കുണ്ടായിരുന്നത്. ഹെൽത്ത് സൂപ്പർവൈസർമാരായ പി. അജയകുമാർ, പി. ധർമപാലൻ എന്നിവരുടെ നേതൃത്വത്തിൽ 12 ഹെൽത്ത് ഇൻസ്പെക്ടർമാരും 20 ജൂനിയർ ഹെത്ത് ഇൻസ്പെക്ടർമാരും കോർപറേഷൻ തൊഴിലാളികളും പങ്കെടുത്തു. പ്ലാസ്റ്റിക് നിരോധനത്തെ അട്ടിമറിക്കാനുള്ള നിലപാടുകളാണ് നഗരത്തിലെ പ്രമുഖ വ്യാപാരസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ഇത്തരത്തിൽ തീരുമാനത്തെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും മേയർ അറിയിച്ചു. നിരോധനത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന വ്യാപാരികളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.