തിരുവനന്തപുരം: ഡോ. എ. സമ്പത്ത് എം.പിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് ആറ്റിങ്ങൽ പാർലെമൻറ് മണ്ഡലത്തിലെ 13 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കായി വാങ്ങിയ പാലിയേറ്റിവ് കെയർ ആംബുലൻസുകൾ കൈമാറി. വെള്ളിയാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആംബുലൻസിെൻറ ഫ്ലാഗ്ഓഫും താക്കോൽദാനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാനത്ത് സാന്ത്വനപരിചരണം നല്ല നിലയിൽ നടക്കുന്നുണ്ടെങ്കിലും ഇനിയും ഏറെ ശക്തിപ്പെടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് സമൂഹത്തിെൻറ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡോ. എ. സമ്പത്ത് എം.പി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എം.എൽ.എമാരായ ഡി.കെ. മുരളി, കെ.എസ്. ശബരീനാഥൻ, െഎ.ബി. സതീഷ്, വി. ജോയി, ബി. സത്യൻ, മേയർ വി.കെ. പ്രശാന്ത്, ജില്ലപഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, കലക്ടർ വെങ്കടേസപതി എന്നിവർ പങ്കെടുത്തു. 2020 ഒാടെ ആംബുലൻസുകളില്ലാത്ത ഒരു സർക്കാർആശുപത്രിയും ഇല്ലാത്ത പാർലമെൻറ് മണ്ഡലമായി ആറ്റിങ്ങലിനെ മാറ്റുകയാണ് ലക്ഷ്യെമന്ന് ഡോ.എ. സമ്പത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.