കി​ളി​മാ​നൂ​രി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ത​കൃ​തി, എ​ക്സൈ​സും പൊ​ലീ​സും നി​ഷ്ക്രി​യം

കിളിമാനൂർ: കോടതിവിധിയെ തുടർന്ന് കിളിമാനൂരിലും പരിസരപ്രദേശങ്ങളിലും വിദേശമദ്യ ചില്ലറ വിൽപനശാലകൾ അടഞ്ഞതോടെ മേഖലയിൽ അനധികൃത മദ്യവിൽപന വ്യാപകമാകുന്നതായി ആക്ഷേപം. രാപ്പകൽ വ്യത്യാസമില്ലാതെ ആവശ്യക്കാർക്ക് മദ്യം എത്തിച്ചുകൊടുക്കുന്ന സംഘം കിളിമാനൂരിൽ പ്രവത്തിക്കുന്നു. സംസ്ഥാന പാതയിൽ കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം പ്രവർത്തിച്ചിരുന്ന വിദേശമദ്യ ചില്ലറ വിൽപനശാലയാണ് മാർച്ച് ഒന്നുമുതൽ അടഞ്ഞത്. ഇവ മാറ്റിസ്ഥാപിക്കാൻ അധികൃതർ നടത്തിയ ശ്രമങ്ങളൊക്കെ ജനകീയ സമരങ്ങളെ തുടർന്ന്് പരാജയപ്പെടുകയായിരുന്നു. എന്നാൽ, മേഖലയിൽ ഇപ്പോഴും മദ്യലഭ്യതക്ക് കുറവൊന്നുമില്ലെന്നാണ് അറിയുന്നത്. മടവൂരിൽ പ്രവർത്തിച്ചിരുന്ന മദ്യ വിൽപനശാല കഴിഞ്ഞ സർക്കാറിെൻറ അവസാനകാലത്തും കല്ലമ്പലത്ത് പ്രവർത്തിച്ചിരുന്നത് ഏപ്രിൽ ഒന്നിനും അടഞ്ഞു. ആറ്റിങ്ങൽ, വെഞ്ഞാറമൂട്, കടയ്ക്കൽ, പാരിപ്പള്ളി ഭാഗങ്ങളിലേതും അടഞ്ഞതോടെയാണ് അനധികൃത വിൽപനക്കാർ രംഗത്തെത്തിയത്. മേഖലയിൽ കല്ലറയിൽ മാത്രമാണ് ബിവറേജസ് ഔട്ട് ലെറ്റ് പ്രവർത്തിക്കുന്നത്. ഇവിടെനിന്ന് എത്തിക്കുന്ന മദ്യം ഇരട്ടിയോളം പണം നൽകിയാണ് ആവശ്യക്കാർ വാങ്ങുന്നത്. അനധികൃത മദ്യക്കച്ചവടം തടയാൻ അധികൃതർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.