വർക്കല: 2016-17 സാമ്പത്തിക വർഷത്തെ ആസൂത്രണ പദ്ധതി നിർവഹണത്തിൽ ഇടവ ഗ്രാമപഞ്ചായത്തിന് ജില്ലയിൽ മൂന്നാം സ്ഥാനം. 87.64 ശതമാനമാണ് പഞ്ചായത്ത് ചെലവിട്ടത്. 96.38 ശതമാനം ചെലവിട്ട് പെരുങ്കടവിള പഞ്ചായത്ത് ഒന്നാമതും 87.74 ശതമാനം ചെലവിട്ട മാറനല്ലൂർ പഞ്ചായത്ത് രണ്ടാംസ്ഥാനവും നേടി. പട്ടികജാതി ക്ഷേമ പദ്ധതി നിർവഹണത്തിൽ 95 ശതമാനം തുകയും ഇടവയിൽ ചെലവിട്ടു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട നൂറുപേർക്ക് കുടിവെള്ള ടാങ്കുകളും 20 വിദ്യാർഥികൾക്ക് ലാപ്ടോപ്പും നൽകി. ഇവയുടെ വിതരണോദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 40 വനിതകൾക്ക് മൂന്നു ആടുകളെ വീതവും 30 പേർക്ക് കിടാരിയെയും നൽകി. ജനറൽ വിഭാഗത്തിൽപ്പെട്ട 40 പേർക്ക് മൂന്നു ആടുകളെ വീതവും 40 പേർക്ക് കിടാരിയെയും വിതരണം ചെയ്തു. 850 പേർക്ക് അഞ്ചു മുട്ടക്കോഴികളെ വീതവും നൽകി. ഇവയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുനിത എസ്. ബാബു നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഹർഷാദ് സാബു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ പി.സി. ബാബു, സിന്ധു എഫ്. കലാം, എസ്. അജിത തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.