വ്യാ​ജ​മ​ദ്യ​വി​ൽ​പ​ന സ​ജീ​വ​ം

നെയ്യാറ്റിൻകര: ദേശീയപാതയോരത്തെ മദ്യശാലകൾ അടച്ചതോടെ മൊബൈൽ മദ്യവിൽപനസംഘം സജീവം. തമിഴ്നാട്ടിൽനിന്നുൾെപ്പടെ മദ്യമെത്തിച്ച് വിവിധ പ്രദേശങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ചാണ് വിൽപന നടക്കുന്നത്. മൊബൈലിൽ വിളിച്ച് ബ്രാൻഡ് പറഞ്ഞാൽ പറയുന്ന സ്ഥലത്ത് മദ്യം എത്തും. കിലോമീറ്ററിനനുസരിച്ച് സർവിസ് ചാർജും നൽകണം. നെയ്യാറ്റിൻകര, ബാലരാമപുരം തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരത്തിൽ വിൽപന സജീവമാണ്. എന്നാൽ, അധികൃതർ നടപടി സ്വീകരിക്കുന്നില്ല. പ്രദേശത്തെ ആളൊഴിഞ്ഞ വീടുകൾ, ലോഡ്ജുകൾ തുടങ്ങിയ സ്ഥലങ്ങളിൽ മദ്യപസംഘം തമ്പടിച്ചിരിക്കുന്നു. ഒരിടവേളക്കുശേഷം വിവിധ പ്രദേശങ്ങളിൽ വ്യാജവാറ്റും സജീവമാണ്. മദ്യവിപണിയിൽ വൻലാഭം കൊയ്യാൻ വ്യാജ മദ്യവും സെക്കൻഡ് മദ്യവും വിപണിയിലെത്തിക്കുന്നുണ്ട്. വ്യാജവാറ്റ് സജീവമായതോടെ കരുപ്പട്ടിക്ക് പ്രദേശത്ത് ആവശ്യക്കാരും വർധിച്ചിട്ടുണ്ട്. ചില വീടുകളിൽ കുക്കർ ഉപയോഗിച്ച് വ്യാജവാറ്റ് നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.