101 മ​ണി​ക്കൂ​ർ ക​ഞ്ഞി​വെ​പ്പ്​ സ​മ​രം സ​മാ​പി​ച്ചു

തിരുവനന്തപുരം: ദീർഘകാലമായി അവഗണിക്കപ്പെടുന്ന കേരളത്തിലെ സ്കൂൾ പാചകത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കാൻ നിയമസഭ വേദിയാക്കുമെന്ന് സി. ദിവാകരൻ എം.എൽ.എ. സ്കൂൾ പാചകത്തൊഴിലാളി യൂനിയൻ (എ.െഎ.ടി.യു.സി) സംഘടിപ്പിച്ച 101 മണിക്കൂർ കഞ്ഞിവെപ്പ് സമരത്തിെൻറ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയൻ സംസ്ഥാന പ്രസിഡൻറ് കെ.കെ. ജയറാം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി പി.ജി. മോഹനൻ, സ്വാഗതസംഘം കൺവീനർ പട്ടം ശശിധരൻ, യൂനിയൻ സംസ്ഥാന ഭാരവാഹികളായ സി.യു. ശാന്ത, രേണുക സുരേഷ്ബാബു, ലതിക പ്രഭാകരൻ, ശോഭ സുബ്രഹ്മണ്യൻ, ബാബു കടമക്കുടി എന്നിവർ സംസാരിച്ചു. ത്രേസ്യാമ്മ സദാശിവൻ, മൈക്കിൾ ബാസ്റ്റ്യൻ, രജില ഷിബു, സുരേഷ് സൂര്യമംഗലം തുടങ്ങിയവർ കഞ്ഞിവെപ്പ് സമരത്തിന് നേതൃത്വംനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.