കഴക്കൂട്ടം: ടെക്നോസിറ്റിയിൽ നിർമാണ പ്രവർത്തനങ്ങൾ വീണ്ടും തടഞ്ഞു. മംഗലപുരം പഞ്ചായത്ത് പ്രസിഡൻറ് മംഗലപുരം ഷാഫിയുടെ നേതൃത്വത്തിെല സംഘമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതോടെ ടെക്നോസിറ്റിയിലെ ആദ്യ ഐ.ടി കാമ്പസിെൻറ നിർമാണം പൂർത്തിയാക്കുന്നത് അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. രണ്ടുമാസം മുമ്പ് തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. ട്രിപിൾ ഐ.ടി.എം.കെയുടെ നിർമാണ പ്രവർത്തനങ്ങളാണ് വീണ്ടും തടസ്സപ്പെടുന്നത്. ടെക്നോസിറ്റിക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നിെല്ലന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മംഗലപുരം പഞ്ചായത്ത് അതിർത്തിയിൽപെടുന്ന വെഞ്ഞാറവിള -പമ്പ് ഹൗസ് റോഡിെൻറ പണിക്ക് 2009 മുതൽ പലതവണ പഞ്ചായത്ത് തുക വകയിരുത്തിയെങ്കിലും പണിനടത്താൻ കഴിയാതെ ഫണ്ട് ലാപ്സാവുകയായിരുന്നുവത്രെ. ടെക്നോസിറ്റി അധികൃതരുടെ അനാസ്ഥയാണ് ഇതിനു പ്രധാനകാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സ്ഥലം ഏറ്റെടുക്കുമ്പോൾ നാട്ടുകാർക്ക് അതേസ്ഥലങ്ങളിലൂടെ ഗതാഗത സൗകര്യെമാരുക്കാമെന്ന് വാഗ്ദാനം ചെയ്തിരുെന്നങ്കിലും അത് അവഗണിക്കപ്പെടുകയായിരുന്നുവെത്ര. കിലോമീറ്ററുകൾ ചുറ്റി സഞ്ചിരിക്കേണ്ട അവസ്ഥ നിലവിലുണ്ടന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നിർമാണത്തിലിരിക്കുന്ന കെട്ടിടം കഴിഞ്ഞ മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, സാങ്കേതിക തടസ്സങ്ങൾ കാരണം പണി പൂർത്തിയാകാൻ വൈകി. ഈ വർഷം ഒക്ടോബറിൽ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിനാണ് അധികൃതരുടെ ശ്രമം. അതിനായി രാപ്പകൽ ഭേദെമന്യേ പണി നടക്കുകയാണ്. ട്രിപിൾ ഐ.ടി.എം.കെയുടെ രണ്ട് ഫെയ്സുകളാണ് മംഗലപുരം കുറക്കോട്ട് നിർമിക്കുന്നത്. നാൽപതിനായിരത്തോളം സ്ക്വയർ മീറ്റർ വിസ്തൃതിയിലാണ് നിർമാണം. 17,000 സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ആദ്യ ഫെയ്സിെൻറ നിർമാണമാണ് പുരോഗമിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള കാമ്പസുകളാണ് മംഗലപുരം കുറക്കോട്ട് നിർമിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ മംഗലപുരം പഞ്ചായത്ത് പ്രസിഡൻറ് മംഗലപുരം ഷാഫിയുടെ നേതൃത്വത്തിലെത്തിയ ഇരുപതോളം വരുന്ന നാട്ടുകാരാണ് നിർമാണ പ്രവർത്തനങ്ങൾ നിർത്തിെവക്കാൻ ആവശ്യപ്പെട്ടത്. ശനിയാഴ്ച മുതൽ ജോലി തുടരാനാകുമോ എന്നകാര്യത്തിൽ കരാറുകാരെൻറ നിലപാട് നിർണായകമാകുമെന്ന് അധികൃതർ പറയുന്നു. സംഭവം ഉന്നത അധികൃതരെ ധരിപ്പിച്ചിട്ടുെണ്ടന്ന് ട്രിപിൾ ഐ.ടി.എം.കെ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.