തിരുവനന്തപുരം: ജലവിതരണ നിയന്ത്രണത്തിെൻറ രണ്ടാം ദിനം സ്ഥിതിഗതികൾ കൂടുതൽ രൂക്ഷം. വെള്ളം കിട്ടാതായതോടെ ഹോട്ടലുകൾ മിക്കവയും ബുധനാഴ്ച ഉച്ചയോടെ പൂട്ടി. വീടുകളിലും കുടിവെള്ളത്തിനായി നെേട്ടാട്ടത്തിലായിരുന്നു. വൈകീട്ട് ആറിന് ശേഷം അടുത്ത ദിവസം രാവിലെ ആറു വരെ വിതരണം പൂർണമായി പുനഃസ്ഥാപിക്കുമെന്നായിരുന്നു അറിയിെപ്പങ്കിലും ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്താൻ അർധരാത്രി വരെ കാത്തിരിക്കേണ്ടി വന്നു. ഉറക്കമൊഴിഞ്ഞിരുന്നാണ് പലരും വെള്ളം ശേഖരിച്ചത്. ചിലയിടങ്ങളിൽ വളരെ കുറഞ്ഞ അളവിലാണ് വെള്ളം കിട്ടിയതെന്നും പരാതിയുണ്ട്. ജലവിതരണം ഭാഗികമായി നിലച്ചതോടെ നഗരജീവിതം അക്ഷരാർഥത്തിൽ ദുസ്സഹമായി. പാത്രം കഴുകലിനും തുണയലക്കലിനും അടക്കം വെള്ളം കിട്ടാതെ ബുദ്ധിമുട്ടി. നഗരത്തിലെ ഹോട്ടലുകളും കാൻറീനുകളും ആശുപത്രികളുമടക്കം പ്രതിസന്ധിയിലാണ്. മഴ കനിഞ്ഞില്ലെങ്കിൽ മേയ് പകുതിയോടെ നിയന്ത്രണം കൂടുതൽ ശക്തമാക്കുമെന്നാണ് അറിയുന്നത്. സ്ഥിതിഗതികളിൽ മാറ്റം ഉണ്ടായില്ലെങ്കിൽ നിയന്ത്രണം നിലവിലെ 25 ശതമാനത്തിൽനിന്ന് 50 ശതമാനമായി ഉയർത്തുമെന്നാണ് വിവരം. പേപ്പാറയിലെ നാല് പമ്പു ഹൗസുകളിലായി എട്ടു മോട്ടോറുകൾ ഒരേ സമയം പ്രവവർത്തിപ്പിച്ചാണ് സാധാരണ വെള്ളം പമ്പ് ചെയ്യുന്നത്. എന്നാൽ, നിയന്ത്രണത്തോടെ പകലിൽ ഇത് നാലായി ചുരുക്കി. ജല മോഷണം കണ്ടെത്താനായി പരിശോധന സംഘങ്ങളും സജീവമായിട്ടുണ്ട്. ഇത്തരക്കാരുടെ കണക്ഷന്‍ റദ്ദാക്കി കേസെടുക്കും. നിര്‍മാണ ആവശ്യങ്ങള്‍ക്കും വാഹനം കഴുകാനും കുടിവെള്ളം ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.