കാട്ടാക്കട: മേടച്ചൂടിൽ നെയ്യാർ ജലസംഭരണി മുെമ്പന്നുമില്ലാത്തവിധം വറ്റി വരളുന്നു. കാലവർഷത്തിൽ നിറഞ്ഞൊഴുകുകയും വേനലിൽ വറ്റിവരളുകയും ചെയ്യുന്ന നെയ്യാർ അണക്കെട്ടും നെയ്യാറും സംരക്ഷിക്കാൻ പദ്ധതികളെത്തിക്കാൻ ഇനിയും വൈകിയാൽ ഒരു നാട്ടിലെ മുഴുവൻ കൃഷി നശിക്കുകയും തൊണ്ട നനയ്ക്കാൻ പോലും വെള്ളം കിട്ടാതെയുമാകും. അഗസ്ത്യാർകൂടത്തിൽനിന്ന് ഉദ്ഭവിച്ച് കാട്ടാക്കട താലൂക്കിലെ എട്ട് പഞ്ചായത്തുകളിലൂടെ ഒഴുകി നെയ്യാറ്റിൻകര താലൂക്കിലെത്തി കുളത്തൂർ വില്ലേജിലെ പൊഴിയൂരിലെ കടലിൽ പതിക്കുന്ന കേരളത്തിലെ തെക്കേ അറ്റത്തുള്ള നദിയായ നെയ്യാർ ഇന്ന് മരണാസന്നതയിലാണ്. 56 കിലോമീറ്റർ ദൈർഘ്യമുള്ള നെയ്യാർ 191 ചരുരശ്രമൈൽ പ്രദേശത്ത് ജലസേചനം നടത്താൻ ഉപകരിക്കുന്ന പദ്ധതിയാണ്. കല്ലാർ, വള്ളിയാർ, മുല്ലയാർ, ഇടമലത്തോട് ,തലയ്ക്കത്തോട് എന്നീ പ്രധാന നദികളാണ് നെയ്യാറിനെ പോഷിപ്പിക്കുന്നത്. ഇവ അഞ്ചും അണക്കെട്ടിന് മുമ്പായി നെയ്യാറിൽ ലയിക്കുന്നു. അണക്കെട്ടിനു കീഴെ ചിറ്റാർ, മൂവേരികരയാർ, വണ്ടിചിറത്തോട് അതിയന്നൂർതോട്, തലയൽ, -കോട്ടുകാൽ-, വെങ്ങാനൂർ എന്നീ തോടുകൾ നെയ്യാറിൽ ചേരും. ഈ നദികളുടെ യെല്ലാം നീരൊഴുക്ക് നിലച്ചു.നെയ്യാറ്റിൻകര, നെടുമങ്ങാട്, വിളവൻകോട് എന്നീ താലൂക്കുകളിലെ കാർഷിക വികസനം ലക്ഷ്യമിട്ട് ഒന്നാം പഞ്ചവത്സര പദ്ധതി കാലത്ത് തുടക്കം കുറിച്ച നെയ്യാർ ജലസേചന പദ്ധതി 1959ലാണ് കമീഷൻ ചെയ്തത്.നെയ്യാറിനെ ചെമ്പിലാംമൂട്ടിൽ തടഞ്ഞുനിർത്താനാണ് കണങ്കാല് കുന്നും കോലിയക്കോട് കുന്നും ബന്ധിപ്പിച്ച് അണ കെട്ടിയത്. മൂന്ന് താലൂക്കുകളിലായി 36,000 ഏക്കർ കൃഷിഭൂമിയിൽ ജലസേചനം എത്തിക്കുകയായിരുന്നു പദ്ധതി ലക്ഷ്യം. ഏതാണ്ട് 3.5 ചതുരശ്ര മൈൽ വിസ്തൃതിയുള്ള നെയ്യാർ അണക്കെട്ടിെൻറ സംഭരണശേഷി 3750 മെട്രിക് ഫീറ്റാണ്.എന്നാൽ അഗസ്ത്യർകൂട താഴവരയിലെ മണ്ണിടിച്ചിലും ഉരുൾപൊട്ടലും നെയ്യാറിെൻറ സംഭരണശേഷി കുറച്ചു. കാലവർഷത്തിൽ ആദ്യ ദിനങ്ങളിൽ തന്നെ അണക്കെട്ടിൽ വെള്ളം നിറയുകയും പിന്നെ നെയ്യാറിലേക്ക് ഒഴുക്കിക്കളയുകയുമാണ് ചെയ്യുന്നത്. കാലവർഷത്തിൽ നിറഞ്ഞൊഴുകുന്ന നെയ്യാർ വേനൽ തുടങ്ങുമ്പോൾ തന്നെ ജലനിരപ്പ് കുറയുന്നതാണ് മുൻകാല സ്ഥിതി. എന്നാൽ ഇക്കുറി പതിവും വിപരീതമായി അണക്കെട്ടിൽ ജലനിരപ്പ് നന്നേ കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ സമയം വെള്ളം നിറഞ്ഞുനിന്ന റിസർവോയറുകൾ ഇന്ന് വറ്റിവരണ്ട് കാട് കയറി. ഇവിടം ഇപ്പോൾ നാട്ടിൻപുറത്തെ കുട്ടികളുടെ കളിസ്ഥലവും കാലികളുടെ മേച്ചിൽപുറവുമായി. നെയ്യാറിെൻറ തീരത്തുള്ള ഏക്കർ കണക്കിന് സർക്കാർ പുറേമ്പാക്ക് ഭൂമി കൈയേറി നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും കൈവശപ്പെടുത്തുകയും ചെയ്തു. ഇവ തിരികെ പിടിക്കാനുള്ള പദ്ധതികൾ കടലാസിലൊതുങ്ങി. നെയ്യാറിെൻറ കരകളിലുള്ള കെട്ടിടങ്ങളിലെ കക്കൂസ് മാലിന്യം ഉൾപ്പെടെ നെയ്യാറിലേക്കാണ് ഒഴുക്കുന്നത്. മാലിന്യ നിക്ഷേപം തടയാൻ പദ്ധതി വേണമെന്ന ആവശ്യവും മരീചികയായി. മണ്ണിടിച്ചിൽ തടയാൻ കൈതച്ചെടികൾ പോലുള്ളവ നട്ടുപിടിപ്പിക്കാൻ തയാറാക്കിയ പദ്ധതിയും യാഥാർഥ്യമായില്ല.നെയ്യാറിനെ ആശ്രയിച്ച് 14 കുടിവെള്ള പദ്ധതികൾ നിലവിലുണ്ട്. ഏഴ് പദ്ധതികൾ പുതുതായി വരാനും പോകുന്നു. നിലവിലെ പദ്ധതികളിൽനിന്നായി ഒരു ലക്ഷത്തോളം ഉപഭോക്താക്കളും ഉണ്ട്. നെയ്യാർ വരളുന്നതോടെ കുടിവെള്ള പദ്ധതികളും ഉൗർധ്വശ്വാസം വലിക്കും. നെയ്യാറിൽ രണ്ട് കിലോ മീറ്ററുകൾക്കുള്ളിൽ തടയണകൾ നിർമിച്ചാൽ നിശ്ചിത അളവിൽ ജലം സംഭരിക്കുന്നതിനൊപ്പം ജലജീവികളെ സംരക്ഷിക്കാനുമാകുമെന്നത് പ്രഖ്യാപനങ്ങളിലൊതുങ്ങി.അണക്കെട്ടിെൻറ സംഭരണശേഷി കൂട്ടാൻ റിസർവോയറുകളിൽ അടിഞ്ഞ എക്കലും മണലും നീക്കം ചെയ്യാൻ ഇനിയും വൈകിയാൽ നെയ്യാറിനെ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതികളും നെയ്യാറിെൻറ തീരത്തുള്ള ആയിരങ്ങളുടെ കിണറുകളും നെയ്യാർ അണക്കെട്ടും നോക്കുകുത്തിയാകും. നെയ്യാറിൽനിന്നാണ് ഇപ്പോൾ കാളിപ്പാറ കുടിവെള്ള പദ്ധതിക്കുള്ള ജലമെടുക്കുന്നത്. ഇതിനു പുറമേ നഗരവാസികളുടെ കുടിവെള്ളം മുട്ടാതിരിക്കാൻ അണക്കെട്ടിലെ കാപ്പുകാട് നിന്ന് ജലമെടുത്ത് അരുവിക്കര ഡാമിലെത്തിക്കുന്ന പദ്ധതിക്കും തുടക്കമിടുകയാണ്. ഇതിനൊക്കെയുള്ള വെള്ളം നെയ്യാറിലുണ്ടോ എന്ന് കണ്ടറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.