ന​ട​പ്പാ​ത ത​ക​ര്‍ത്ത സം​ഭ​വം: ലോ​റി​ഉ​ട​മ​യി​ല്‍നി​ന്ന്​ ന​ഷ്​​ട​പ​രി​ഹാ​രം ഈ​ടാ​ക്കി

ആറ്റിങ്ങൽ: പൂവന്‍പാറ പാലത്തിെൻറ നടപ്പാത ഇടിച്ചുതകര്‍ത്ത ലോറി കണ്ടെത്തി കേസെടുക്കുകയും ഉടമയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുകയും ചെയ്തു.അഞ്ച്ദിവസംമുമ്പാണ് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി പാലത്തിെൻറ പടിഞ്ഞാറുവശത്തെ നടപ്പാതയിലെ സ്ലാബുകള്‍ തകര്‍ന്നത്. തമിഴ്നാട്ടില്‍ നിന്ന് റബര്‍ഷീറ്റുമായി എറണാകുളത്തേക്ക് പോയ ലോറിയാണ് അപകടത്തിൽപെട്ടത്. തമിഴ്നാട് സ്വദേശി ജോണ്‍നെല്‍സേൻറതാണ് ലോറി. ലോറി അന്നുതന്നെ പൊലീസ്കസ്റ്റഡിയിലെടുത്തെങ്കിലും ദേശീയപാതവിഭാഗം പരാതി നൽകാതിരുന്നതിനാല്‍ വിവരങ്ങള്‍ ശേഖരിച്ച് അടുത്തദിവസം വിട്ടയച്ചു. പാലത്തിെൻറ നടപ്പാത തകര്‍ന്നത് കാല്‍നടയാത്രക്കാര്‍ക്ക് വന്‍ ഭീഷണിയായി. ഇതിനെ പറ്റിയുള്ള വാർത്തകൾ ശ്രദ്ധയിൽെപട്ടതിനെതുടർന്ന് അഡ്വ.ബി. സത്യൻ എം.എല്‍.എ ഇടപെടുകയായിരുന്നു. തുടർന്ന് ലോറിക്കെതിരെ കേസെടുക്കാന്‍ പൊലീസിനോടാവശ്യപ്പെടുകയും ചെയ്തു. ദേശീയപാതവിഭാഗം കണക്കാക്കിയ നഷ്ടത്തിെൻറ അടിസ്ഥാനത്തിലാണ് ലോറിയുടമയില്‍നിന്ന് 25,000 രൂപ ഈടാക്കിയത് ഇൗ തുക ദേശീയപാതവിഭാഗം അസിസ്റ്റൻറ് എൻജിനീയറുടെ അത്യാവശ്യ ഫണ്ടിലേക്ക് വകയിരുത്തി. ഉടനെ സ്ലാബുകള്‍ സ്ഥാപിച്ച് നടപ്പാതയൊരുക്കണമെന്ന് എം.എൽ.എ ദേശീയപാതവിഭാഗത്തോടാവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.