നെയ്യാറ്റിൻകര: നെയ്യാർ വലതുകര കനാലിെൻറ കൈവഴിയായ വടകോട് തൊഴുക്കൽ ബ്രാഞ്ച് കനാലിെൻറ 400 മീറ്ററോളം സ്വകാര്യവ്യക്തികൾ കൈയേറി. പെരുമ്പഴുതൂർ വടകോട്ടുനിന്ന് ആരംഭിക്കുന്ന കനാലിെൻറ 800 മീറ്ററിൽ പകുതിയോളമാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയും മണ്ണിട്ട് നികത്തിയും മൂടിയത്. 1980ൽ സർക്കാർ പൊന്നുംവില കൊടുത്ത് വാങ്ങിയതാണ് കനാൽ കടന്നുപോകുന്ന സ്ഥലങ്ങളെന്ന് റവന്യൂരേഖകൾ തെളിയിക്കുന്നു. കൈയേറിയവർക്കെതിരെ ഉദ്യോഗസ്ഥർ കണ്ണടക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ നാനൂറിൽപരം കർഷകരുടെ ഏക ആശ്രയമായ കനാൽ അടഞ്ഞതോടെ പലരും കൃഷി ഉപേക്ഷിച്ചു. കിണറുകളിലെ വെള്ളവും ക്രമാതീതമായി താഴ്ന്നു. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ ആലംപൊറ്റ, വടകോട്, പനിവിളാകം തുടങ്ങിയ വാർഡുകളിലൂടെ കടന്ന് പോകുന്ന കനാൽ ഒരു മുൻ കൗൺസിലർ റോഡ് നിർമാണത്തിെൻറ പേരിൽ തെൻറ വീട്ടിലേക്ക് വാഹനം കൊണ്ടുപോകാൻ കെട്ടി അടച്ചതായും നാട്ടുകാർ ഇറിഗേഷന് നൽകിയ പരാതിയിൽ പറയുന്നു. നിരന്തര പരാതികളെത്തുടർന്ന് ജലസേചന വകുപ്പിലെ ഓവർസിയറായ ജയപ്രകാശ് സ്ഥലം സന്ദർശിച്ചതോടെയാണ് കൈയേറ്റത്തിെൻറ യഥാർഥ ചിത്രം പുറത്തുവന്നത്. കനാലിൽനിന്ന് ഇറിഗേഷൻ വകുപ്പ് മണ്ണ് നീക്കം ചെയ്തെങ്കിലും നിർമാണങ്ങൾ പൊളിച്ചുനീക്കാൻ സാധിച്ചിട്ടില്ല. അതേസമയം, നിർമാണ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ ഉദ്യോഗസ്ഥർ പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയെങ്കിലും അനക്കമില്ല. കൈയേറ്റം തടയാനെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.