പ്ലാ​സ്​​റ്റി​ക്​ പ​രി​േ​ശാ​ധ​ന​ നി​ർ​ത്തി; ഇ​നി ബ​ദ​ൽ വ​ന്ന​ശേ​ഷം

തിരുവനന്തപുരം: വ്യാപാരികളിൽനിന്ന് വ്യാപക പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിൽ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കൽ പരിശോധന നിർത്തിവെക്കാൻ കോർപറേഷൻ തീരുമാനം. ബദൽ ഉൽപന്നങ്ങൾ വിപണിയിൽ ഇല്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണിത്. മാർച്ച് ഒന്നുമുതലാണ് പ്ലാസ്റ്റിക് കാരി ബാഗുകളുടെ ഉൽപാദനവും വിപണനവും നഗരത്തിൽ കോർപറേഷൻ നിരോധിച്ചത്. അന്നുമുതൽ ഹെൽത്ത് ഓഫിസ് സർക്കിളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 6000 കിലോയോളം പ്ലാസ്റ്റിക് പിടിച്ചെടുത്തിരുന്നു. അതേസമയം, വിവിധ സ്ഥാപനങ്ങൾ തങ്ങളുടെ സാമൂഹികപ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് പേപ്പർ ബാഗുകളും തുണിസഞ്ചികളും നിർമച്ചുനൽകാൻ സന്നദ്ധരായിട്ടുണ്ടെന്ന് മേയർ അറിയിച്ചു. ഇവ വിപണിയിൽ എത്തിച്ച് പരാതി പരിഹരിക്കാനാണ് തീരുമാനം. ഇതോടൊപ്പം കണ്ണമ്മൂലയിലെ കുടുംബശ്രീ യൂനിറ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ കൂടുതൽ പേപ്പർ ബാഗുകളും തുണിസ‍ഞ്ചികളും എത്തിക്കാൻ കഴിയുമെന്നും കണക്കാക്കുന്നു. കുടുംബശ്രീ യൂനിറ്റുകൾക്ക് നിർമാണത്തിൽ പരിശീലനം നൽകുന്ന ഇടമായാണ് കണ്ണമ്മൂലയിലെ കേന്ദ്രം വിഭാവനം ചെയ്യുന്നത്. പരിശീലനത്തിെൻറ ഭാഗമായി തുണി സഞ്ചികളും പേപ്പർ ബാഗുകളും നിർമിക്കും. നിർമാണ സാമഗ്രികൾ കോർപറേഷൻ വാങ്ങി നൽകും. ഇൗ മാസംതന്നെ പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.