നേ​മ​ത്ത്​ ഡെ​ങ്കി പ​ട​രു​ന്നു; മു​ഖം തി​രി​ച്ച് ആ​രോ​ഗ‍്യ വ​കു​പ്പ്

നേമം: കടുത്ത വരൾച്ചക്കിടെ നേമത്ത് െഡങ്കിപ്പനി പടരുന്നു. രോഗികളുടെ എണ്ണം പെരുകിയിട്ടും ആരോഗ‍്യ വകുപ്പ് മുഖം തിരിച്ചു നിൽക്കുന്നെന്നും അടിയന്തര പ്രാധാന‍്യമുള്ള മരുന്നുകൾ നൽകാതെ ആശുപത്രിയിൽനിന്ന് രോഗികളെ പറഞ്ഞുവിടുന്നതായും ആക്ഷേപം. നഗരസഭക്ക് കീഴിലെ നേമം, മേലാങ്കോട്, പൊന്നുമംഗലം, പാപ്പനംകോട്, വെള്ളായണി, എസ്റ്റേറ്റ്, പൂഴിക്കുന്ന്്, കാരായ്ക്കാമണ്ഡപം പ്രദേശങ്ങളിലാണ് െഡങ്കിപ്പനി വ്യാപകമായത്. നിരവധിപേർ ഇതിനകം നേമം ശാന്തിവിള താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയെങ്കിലും മരുന്നുൾപ്പെടെ ഇല്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ രോഗികളെ ജനറൽ ആശുപത്രിയിലേക്കും മെഡിക്കൽ കോളേജിലേക്കും സ്വകാര‍്യ ആശുപത്രികളിലേക്കും വിടുകയാണ്. പനി സ്ഥിരീകരിക്കുന്നതിനുവേണ്ട രക്ത പരിശോധന സംവിധാനവും ആവശ‍്യത്തിന് ഡോക്ടർ ഉൾപ്പെടെ ജീവനക്കാരും താലൂക്ക് ആശുപത്രിയിൽ ഇല്ല. നഗരസഭ ആരോഗ‍്യ വിഭാഗം ഇതിനെതിരെ അലംഭാവം കാട്ടുന്നതായും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.