തിരുവനന്തപുരം: വിഷാദം രോഗമായി കാണാതെ ഒരു സാമൂഹികപ്രശ്നമായി കണ്ട് പരിഹരിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആശ്വാസം എന്ന പേരിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നടപ്പാക്കുന്ന വിഷാദരോഗ ക്ലിനിക്കുകളിലൂടെ അത്തരം ഇടപെടലാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലോകാരോഗ്യദിനാചരണത്തിെൻറയും ആശ്വാസം പദ്ധതിയുടെയും ഉദ്ഘാടനം ആനയറ ഐ.എം.എ ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കുടുംബാന്തരീക്ഷം വിഷാദരോഗമുണ്ടാകുന്നതിൽ പ്രധാനഘടകമാണ്. വിഷമങ്ങൾ കേൾക്കാനാളില്ലാതെയാകുന്നതാണ് മറ്റൊരു ഘടകം. പകുതിയിലേറെ പ്രശ്നങ്ങളും കൗൺസലിങ്ങിലൂടെ പരിഹരിക്കാനാണ് പ്രഥമികാരോഗ്യകേന്ദ്രങ്ങളിലൂടെ ശ്രമിക്കുന്നത്. പദ്ധതി നടപ്പാകുമ്പോൾ ജനങ്ങളുമായി ഏറ്റവും അടുത്ത ബന്ധമുള്ള ഒന്നായി പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മാറുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സുഗതകുമാരി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ. ശ്രീകുമാർ, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിന്ദുമോഹൻ, ഡി.എം.ഒ ഡോ. ജോസ് ഡിക്രൂസ്, എസ്.എച്ച്.എസ് ആർ.സി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ.കെ.എസ്. ഷിബു, സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി സെക്രട്ടറി ഡോ. കെ.പി. ജയപ്രകാശ്, മാനസികാരോഗ്യപരിപാടി സംസ്ഥാന നോഡൽ ഓഫിസർ ഡോ. പി.എസ്. കിരൺ, മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം ഹെഡ് ഡോ. അനിൽ പ്രഭാകർ, കമ്യൂണിറ്റി മെഡിസിൻ പ്രഫ. ഡോ.ടി. സാഗർ തുടങ്ങിയവർ സംസാരിച്ചു. ആദ്യഘട്ടമായി െതരഞ്ഞെടുത്ത 170 കുടുംബാരോഗ്യകേന്ദ്രങ്ങളിലാണ് വിഷാദരോഗ ചികിത്സ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. ഈ കേന്ദ്രങ്ങളിലെ ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്കുള്ള പരിശീലനം പൂർത്തിയായിക്കഴിഞ്ഞു. സമൂഹത്തിൽ വിഷാദരോഗത്തിന് സാധ്യത കൂടുതലുളളവരെ ഹെൽത്ത് വർക്കർമാർ ഭവന സന്ദർശനം നടത്തി കണ്ടെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.