വെഞ്ഞാറമൂട്: വാമനപുരം നദി വറ്റിവരളുന്നു, നാട്ടുകാര്‍ ആശങ്കയില്‍. ജില്ലയിലെ പ്രധാന നദികളിലൊന്നായ വാമനപുരം നദിയില്‍ മുമ്പെങ്ങുമില്ലാത്തവിധം ജലനിരപ്പ് താഴ്ന്നു. സാധാരണ കടുത്ത ചൂടനുഭവപ്പെടുന്ന മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ജലനിരപ്പ് ഭയാനകമാംവിധം താഴാറുള്ളത്. കാലവര്‍ഷത്തില്‍ നല്ല മഴ ലഭിക്കാത്തതും ഇപ്പോള്‍ തുലാവര്‍ഷം പെയ്യാത്തതുമാണ് കാരണം. ഇനിയും മഴ ലഭിക്കാതിരുന്നാല്‍ വരുന്ന മാസങ്ങളില്‍ നദി പൂര്‍ണമായും വറ്റിവരളും. വാമനപുരം, നെടുമങ്ങാട്, ചിറയിന്‍കീഴ്, കിളിമാനൂര്‍, പോത്തന്‍കോട് ബ്ളോക്കുകളിലെയും ആറ്റിങ്ങല്‍, വര്‍ക്കല നഗരസഭകളിലെയും ഉള്‍പ്പെടെ ജില്ലയുടെ വടക്കുഭാഗത്തെ പ്രധാന വന്‍കിട കുടിവെള്ള പദ്ധതികളെല്ലാം വാമനപുരം നദിയിലാണുള്ളത്. ആറ്റിങ്ങല്‍, വര്‍ക്കല നഗരസഭകളിലും ചിറയിന്‍കീഴ് ബ്ളോക്കിലും കുടിവെള്ളമത്തെിക്കുന്ന വലിയകുന്ന് കുടിവെള്ള പദ്ധതിയും വാമനപുരം, കുറ്ററ, കൊടിതൂക്കിക്കുന്ന് കുടിവെള്ളപദ്ധതികളും അടക്കം വാട്ടര്‍ അതോറിറ്റിയുടെ നിരവധി കുടിവെള്ളപദ്ധതികളുടെ സ്രോതസ്സാണ് വാമനപുരം നദി. കൃഷിക്കും നദിയിലെ ജലം ധാരാളമായി ഉപയോഗിക്കുന്നുണ്ട്. അതേസമയം അനധികൃത മണലൂറ്റും കൈയേറ്റവുംമൂലം പലസ്ഥലത്തും നദി ഗതിമാറിയാണ് ഒഴുകുന്നത്. കൈവഴികളായ തോടുകളെല്ലാം വറ്റിവരണ്ടു. കോടികളുടെ നിരവധി നീര്‍ത്തട പദ്ധതികളാണ് വാമനപുരം നദി കേന്ദ്രീകരിച്ച് നിലവിലുള്ളത്. എന്നാല്‍ ഇവയെല്ലാം കാര്യക്ഷമമായല്ല നടപ്പാക്കുന്നതെന്നതിന് തെളിവുകൂടിയാണ് നദി വരളുന്നതിന് കാരണമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.