വിമാനയാത്രക്കാരില്‍നിന്ന് സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയില്‍ യാത്രക്കാരില്‍നിന്ന് 17 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. വിവിധ വിമാനങ്ങളിലായി എത്തിയ യാത്രക്കാരാണ് പിടിയിലായത്. ദുബൈയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തിലത്തെിയ കൊല്ലം സ്വദേശി ഷാജി, സിംഗപ്പൂരില്‍നിന്ന് മലിന്‍ഡോ വിമാനത്തിലത്തെിയ വലിയതുറ സ്വദേശിനി ഫിലോമിന, ശ്രീലങ്കന്‍ എയര്‍വേയ്സിലത്തെിയ ശ്രീലങ്കന്‍ സ്വദേശിനി മെറോയിഷ ഹര്‍ശാന്തി എന്നിവരില്‍ നിന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടികൂടിയത്. ബാഗേജില്‍ ഒളിപ്പിച്ച സ്വര്‍ണം എക്സ്റേ പരിശോധനയിലാണ് കണ്ടത്തെിയത്. ഇതില്‍ കൊല്ലം സ്വദേശിയും വലിയതുറ സ്വദേശിയും സ്വര്‍ണം കടത്തുന്ന സംഘത്തിലെ കണ്ണികളാണെന്ന് കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ വാഗീഷ്കുമാര്‍ സിങ് പറഞ്ഞു. ഇന്‍ഡിഗോ വിമാനത്തിലത്തെിയ യാത്രക്കാരനെ ചോദ്യംചെയ്തപ്പോഴാണ് സിംഗപ്പൂരില്‍നിന്ന് വരുന്ന യാത്രക്കാരിയും സ്വര്‍ണം കൊണ്ടുവരുന്നതായി അറിഞ്ഞത്. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വലിയതുറ സ്വദേശിയെ പിടികൂടിയത്. ഇവര്‍ നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് സൂചന. കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ നിഖിത ചന്ദ്രന്‍, അസി. കമീഷണര്‍ പ്രദീപ് കുമാര്‍, എയര്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഇവരെ പിടികൂടിയത്. വിദേശയാത്രക്കാരെ കര്‍ശനമായി പരിശോധിക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.