വിമാനത്താവള റണ്‍വേ കാര്‍പറ്റിങ് നിര്‍മാണം ആരംഭിച്ചു

വള്ളക്കടവ്: പൊലീസ് സംരക്ഷണയില്‍ വിമാനത്താവള റണ്‍വേ കാര്‍പറ്റിങ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. കാര്‍പറ്റിങ് പ്ളാന്‍റില്‍നിന്ന് ഉയരുന്ന പുക നാട്ടുകാര്‍ക്ക് ദുരിതം വിതക്കുന്നെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെി. കാര്‍പറ്റിങ് പ്രവൃത്തികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. വിമാനത്താവളത്തിന്‍െറ രണ്ടാംഘട്ട വികസനത്തിന്‍െറ ഭാഗമായ റണ്‍വേ റീകാര്‍പറ്റിങ്ങിന് സ്ഥാപിച്ച പ്ളാന്‍റില്‍നിന്ന് ഉയരുന്ന പുക വള്ളക്കടവ് ബോട്ട്പുരക്ക് സമീപം താമസിക്കുന്നവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നതായി കണ്ടതിനത്തെുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇതില്‍ നാട്ടുകാര്‍ പ്ളാന്‍റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, കരാര്‍ കമ്പനിയുടെ പ്രതിനിധികള്‍ എന്നിവരെ കലക്ടര്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. മലിനീകരണമുണ്ടോയെന്ന് പരിശോധിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് മലിനീകരണം ഇല്ളെന്ന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് പ്ളാന്‍റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, പ്ളാന്‍റില്‍നിന്ന് ഉയരുന്ന പുക ശ്വസിച്ച് പലര്‍ക്കും ബുദ്ധിമുട്ട് ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാരും വിവിധ സംഘടനകളും വീണ്ടും രംഗത്തുവരുകയും നിര്‍മാണം തടയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച നിര്‍മാണത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പൂന്തുറ സി.ഐ സുനില്‍ദാസിന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തത്തെി. പ്രതിഷേധം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. സി.പി.എം പ്രാദേശിക ഘടകത്തിന്‍െറ നേതൃത്വത്തില്‍ ശനിയാഴ്ച ഉപരോധസമരം നടത്താനാണ് തീരുമാനം. എതിര്‍പ്പ് തുടര്‍ന്നാല്‍ വിമാനത്താവള വികസനം അനന്തമായി നീളുമെന്നും കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുമെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു. മലിനീകരണ ബോര്‍ഡിന്‍െറ സര്‍ട്ടിഫിക്കറ്റ് വാങ്ങിയാണ് നിര്‍മാണം ആരംഭിച്ചതെന്ന് കരാറുകാരന്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.