മാനവീയം തെരുവ് ചലച്ചിത്രോത്സവത്തിന് ഇന്ന് തിരിതെളിയും

തിരുവനന്തപുരം: ടീം നിഴലാട്ടത്തിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒന്നാമത് മാനവീയം തെരുവ് ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച തിരിതെളിയും. വൈകീട്ട് അഞ്ചിന് മാനവീയം വീഥിയില്‍ നടക്കുന്ന പരിപാടി കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ‘മാധ്യമം’ ഫോട്ടോഗ്രാഫര്‍ പി. അഭിജിത്ത് സംവിധാനം ചെയ്ത ഭിന്നലിംഗക്കാരുടെ കഥപറയുന്ന ‘അവളിലേക്കുള്ള ദൂരം’ ഡോക്യുമെന്‍ററിയാണ് ഉദ്ഘാടന ചിത്രം. 40ഓളം ഹ്രസ്വചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്. പുറമേ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ഡോക്യുമെന്‍ററികള്‍, മ്യൂസിക്കല്‍ ആല്‍ബം, ക്ളാസിക് ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം, ലഘുനാടങ്ങളുടെ അവതരണം, 250ലധികം ഫോട്ടോകളുടെ പ്രദര്‍ശനം എന്നിവ ഒമ്പതുവരെ നടക്കുന്ന മേളയിലുണ്ടാകും. സമാപന ദിവസം സൗണ്ട് ഡിസൈനര്‍ പൂവച്ചല്‍ ഷാജഹാന്‍െറ നേതൃത്വത്തില്‍ ഫ്യൂഷന്‍ മ്യൂസിക്കും അരങ്ങേറും. വെള്ളിയാഴ്ച മൂന്നിന് ചിത്രകാരന്‍ ബി.ഡി. ദത്തന്‍ ഫോട്ടോ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ രതീഷ് രോഹിണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് അഞ്ചുമുതലാണ് പ്രദര്‍ശനം ആരംഭിക്കുക. എം.ആര്‍. സിബി, നിതീഷ് രമേഷ്, രവിശങ്കര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.