തിരുവനന്തപുരം: അരുവിക്കരയില്‍ യു.ഡി.എഫ് നില ഭദ്രമാക്കി കെ.എസ്. ശബരീനാഥന്‍െറ ഉജ്ജ്വല വിജയം. ജില്ലയില്‍ കോണ്‍ഗ്രസിന് നേരിട്ട കനത്ത തിരിച്ചടിയിലും ഭൂരിപക്ഷം ഇരട്ടിയാക്കിയാണ് ശബരീനാഥന്‍ വിജയിച്ചത്. സി.പി.എമ്മിലെ എ.എ. റഷീദിനെ 21314 വോട്ടിനാണ് ശബരീനാഥന്‍ തോല്‍പിച്ചത്. യു.ഡി.എഫിന് 70910 വോട്ട് ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന് 49596 വോട്ട് ലഭിച്ചു. ബി.ജെ.പിയിലെ രാജസേനന് 20294 വോട്ടാണ് ലഭിച്ചത്. 2015ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 10128 വോട്ടിന്‍െറ ഭൂരിപക്ഷമായിരുന്നു ശബരീനാഥന്. ഇത്തവണയിത് ഇരട്ടിയായി വര്‍ധിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ചത് 56448 വോട്ടായിരുന്നു. 14468 വോട്ടിന്‍െറ വര്‍ധനയാണ് ശബരീനാഥന്. ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ എം. വിജയകുമാറിന് 46320 വോട്ട് ലഭിച്ചത് ഇത്തവണ 49596 ആയി വര്‍ധിച്ചു. എന്നാല്‍, ബി.ജെ.പിയിലെ ഒ. രാജഗോപാല്‍ നേടിയ 34145 വോട്ടില്‍നിന്ന് 13851 വോട്ട് കുറവാണ് ഇത്തവണ രാജസേനന്‍ നേടിയത്. 2011ല്‍ ജി. കാര്‍ത്തികേയന് 56797 വോട്ടാണ് അരുവിക്കരയില്‍ ലഭിച്ചത്. അന്ന് ആര്‍.എസ്.പിയിലെ അമ്പലത്തറ ശ്രീധരന്‍നായരെ 10674 വോട്ടിനാണ് കാര്‍ത്തികേയന്‍ പരാജയപ്പെടുത്തിയത്. കാര്‍ത്തികേയന്‍ നേടിയതിനെക്കാള്‍ 14113 വോട്ടാണ് ഇത്തവണ മകന്‍ നേടിയത്. ആര്‍.എസ്.പിക്ക് നല്‍കിയിരുന്ന സീറ്റില്‍ ഇത്തവണ സി.പി.എം മത്സരിച്ചിട്ടും കനത്ത തിരിച്ചടി നേരിടുകയായിരുന്നു. കുറഞ്ഞകാലം കൊണ്ട് മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപദ്ധതികളും കാഴ്ചപ്പാടും ശബരീനാഥന്‍െറ മികച്ച വിജയത്തിലേക്ക് വഴിതുറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.