വെള്ളറട: ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിന് ഫോട്ടോയെടുക്കാനത്തെിയ വനിതകള്‍ തമ്മില്‍ത്തല്ലി. വെള്ളറട ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ടവര്‍ക്ക് ഫോട്ടോയെടുക്കാനാണ് വെള്ളറട ഗവ.യു.പി സ്കൂളില്‍ സൗകര്യമൊരുക്കിയിരുന്നത്. എന്നാല്‍, അശാസ്ത്രീയമായ ക്രമീകരണത്തത്തെുടര്‍ന്ന് ഗുണഭോക്താക്കളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. 23ാം വാര്‍ഡിലെ ഗുണഭോക്താക്കള്‍ പുലര്‍ച്ചെ ഫോട്ടോയെടുക്കാന്‍ എത്തിയിരുന്നു. ഏറെയും വനിതകളായിരുന്നു. എന്നാല്‍, ഇത്രയും പേരുടെ ഫോട്ടോയെടുക്കാന്‍ രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ മാത്രമാണുണ്ടായിരുന്നത്. ഇതിനിടെ, ടോക്കണ്‍ കൃത്യമായി നല്‍കിയില്ളെന്നാരോപിച്ച് ബഹളമായി. തുടര്‍ന്ന് വാക്കേറ്റം കൈയാങ്കളിയിലത്തെിയിരുന്നു. വെള്ളറട പൊലീസത്തെിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. അതേസമയം, വാര്‍ഡ് അടിസ്ഥാനത്തില്‍ ഫോട്ടോയെടുപ്പ് ക്രമീകരിച്ചിരുന്നെങ്കില്‍ തിക്കും തിരക്കും നിയന്ത്രിക്കാന്‍ കഴിയുമായിരുന്നെന്ന് ഗുണഭോക്താക്കള്‍ പറഞ്ഞു. പുലര്‍ച്ചെതന്നെ എത്തി ക്യൂ നിന്നവരില്‍ ചിലര്‍ തളന്നുവീണു. പലര്‍ക്കും ഉച്ചയായിട്ടും തിരികെ മടങ്ങാന്‍ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.