പത്തനാപുരം: ജിഷ സംഭവത്തിനുപിന്നാലെ കിഴക്കന്‍ മേഖലയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ സുരക്ഷാഭീതിയില്‍. പലഭാഗത്തും തൊഴിലാളികള്‍ക്കുനേരെ അക്രമങ്ങളും പീഡനങ്ങളും വര്‍ധിക്കുന്നതായി പരാതിയുമുണ്ട്. മേഖലയില്‍ കെട്ടിടനിര്‍മാണം, സിമന്‍റുകട്ട നിര്‍മാണ യൂനിറ്റുകള്‍, ഭക്ഷണശാലകള്‍, ലഘുഭക്ഷണ നിര്‍മാണ യൂനിറ്റുകള്‍, തോട്ടംമേഖല എന്നിവിടങ്ങളിലാണ് തൊഴിലാളികള്‍ ഏറെയുള്ളത്. ബംഗാളിനുപുറമെ തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, ഒഡിഷ, അസം എന്നിവിടങ്ങളില്‍ നിന്നുള്ളവരും ജോലി ചെയ്യുന്നുണ്ട്. മിക്കവരും സ്ത്രീകളും കുട്ടികളുമടക്കം ഇവിടെ താമസിക്കുകയാണ്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ എല്ലാത്തരം ജോലികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്നുണ്ട്. ജിഷ കൊലപാതകത്തിനുശേഷം ഇവര്‍ക്കുനേരെ പലഭാഗത്തും അക്രമങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞദിവസം മേഖലയില്‍ തൊഴിലാളികളുടെ താമസസ്ഥലത്തിന് രാത്രി കല്ളേറ് നടന്നതാണ് അവസാന സംഭവം. പുന്നല-പത്തനാപുരം പാതയില്‍ ബൈക്കിലത്തെിയ നാലംഗസംഘം കാല്‍നടക്കാരനായ ബംഗാള്‍ സ്വദേശിയെ മര്‍ദിച്ചിരുന്നു. ഇതിനെതിരെ പരാതി നല്‍കിയാല്‍പോലും അധികൃതര്‍ തിരിഞ്ഞുനോക്കാറില്ളെന്നതാണ് സത്യാവസ്ഥ. ജിഷ സംഭവത്തിന് പിന്നാലെ ജോലിക്കത്തെിയ തൊഴിലാളികളെ തിരികെ വിടണമെന്നാവശ്യപ്പെട്ട് ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം നിലവിലുണ്ട്. മിക്ക സ്ഥലത്തും ജോലിക്കാര്‍ക്ക് പൊലീസ് വിതരണം ചെയ്ത തിരിച്ചറിയല്‍ കാര്‍ഡുവരെ ഉള്ളവരാണ്. പൊലീസുകാരുടെ ഭാഗത്തുനിന്ന് ഇവര്‍ക്ക് സംരക്ഷണം നല്‍കാനും തയാറല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.