വെള്ളാഞ്ചിറ-വലിയകൊങ്ങണംകോട്-ചപ്പാത്ത് റോഡ് ശോച്യാവസ്ഥയില്‍

നെടുമങ്ങാട്: കാല്‍നടക്കുപോലും അനുയോജ്യമല്ലാത്തതരത്തില്‍ വെള്ളാഞ്ചിറ-വലിയകൊങ്ങണംകോട്-ചപ്പാത്ത് റോഡ് ശോച്യാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍. റോഡില്‍ ചെളിയില്ലാത്ത ഭാഗംനോക്കി നടക്കേണ്ട അവസ്ഥയാണ്. കാലൊന്ന് തെന്നിയാല്‍ ചെളിയില്‍ കുളിച്ചതുതന്നെ. ഇരുചക്ര വാഹനങ്ങളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. സര്‍ക്കസ് അഭ്യാസികളെപ്പോലെയാണ് ഇതുവഴിയുള്ള ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍. പനവൂര്‍ പഞ്ചായത്തിലെ വെള്ളാഞ്ചിറ-വലിയകൊങ്ങണംകോട്-ചപ്പാത്ത് റോഡിന്‍െറ അവസ്ഥയാണിത്. നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും ദിനവും ഉപയോഗിക്കുന്ന റോഡിന്‍െറ ദുരവസ്ഥ പരിഹരിക്കാന്‍ പലകാലത്തും പഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും പണികളൊന്നും നടന്നില്ല. വെള്ളാഞ്ചിറയില്‍നിന്ന് കുറച്ച് ഭാഗവും ചപ്പാത്തില്‍നിന്ന് ഒരു കിലോമീറ്ററും കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. മധ്യത്തുള്ള ഒരു കിലോമീറ്ററോളമാണ് ചെളിക്കുണ്ടായി മാറിയത്. ചെളിനിറഞ്ഞ റോഡിനിരുവശവും അമ്പതിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. നടന്നോ വാഹനങ്ങളിലോ പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ് ഇവിടത്തുകാര്‍ക്ക്. ഊടുവഴികളിലൂടെയാണ് പലരും പുറത്തേക്ക് പോകുന്നത്. റോഡിന്‍െറ ദുരവസ്ഥ മനസ്സിലാക്കി അധികൃതര്‍ അടിയന്തരനടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.