തലസ്ഥാനനഗരിയുടെ സമഗ്ര വികസനം: നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കാന്‍ തീരുമാനം

തിരുവനന്തപുരം: തലസ്ഥാനനഗരിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി ലൈറ്റ് മെട്രോയുടെയും ശ്രീകാര്യം, ഉള്ളൂര്‍, കുമാരപുരം, പട്ടം, തമ്പാനൂര്‍ എന്നീ മേല്‍പാലങ്ങളുടെയും നിര്‍മാണപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാന്‍ തീരുമാനം. മന്ത്രി ജി. സുധാകരന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ-ജനപ്രതിനിധി യോഗത്തിലാണ് നഗരവികസനത്തിന് സര്‍ക്കാര്‍ അനുവദിച്ച 400 കോടിയുടെ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചത്. ലൈറ്റ് മെട്രോയുടെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നതിന് പുതുക്കിയ ബജറ്റില്‍ മേജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് പ്രോജക്ടില്‍ വകയിരുത്തിയ തുക ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താമെന്ന് ഡി.എം.ആര്‍.സി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ബജറ്റില്‍ തുക വകയിരുത്തിയ വിവിധ പദ്ധതികളും പ്രവൃത്തികളും ആരംഭിക്കുന്നതിന് തുടക്കമിട്ട നടപടികള്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഉള്ളൂര്‍, കുമാരപുരം, തമ്പാനൂര്‍ ജങ്ഷനുകളില്‍ ഫൈ്ളഓവര്‍ 25 കോടി രൂപയും പട്ടം, പേരൂര്‍ക്കട ജങ്ഷനുകളില്‍ അണ്ടര്‍ പാസേജിന്10 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്. ബജറ്റില്‍ കരമന കളിയിക്കാവിള രണ്ടാംഘട്ടം 200 കോടി , ശിവഗിരി റിങ്റോഡ് 10 കോടി, പാലോട് ബ്രൈമൂര്‍ റോഡ് 20 കോടി, പൊന്മുടി ബ്രൈമൂര്‍ റോഡ് 10 കോടി, വെഞ്ഞാറമൂട് റിങ്റോഡ് 15, പേട്ട ആനയറ ഒരുവാതില്‍ക്കോട്ട റോഡ്, നെടുമങ്ങാട് അരുവിക്കര വെള്ളനാട് റോഡ്, കണിയാപുരം ചിറയിന്‍കീഴ് റോഡ്, മുതലപ്പൊഴി വെട്ടൂര്‍ വര്‍ക്കല നടയറ പാരിപ്പള്ളി റോഡ്, ആലംകോട് മീരാന്‍കടവ് അഞ്ചുതെങ്ങ് മുതലപ്പൊഴി റോഡുകള്‍ക്ക് 10 കോടി വീതവും അനുവദിച്ചിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കുന്നതിന് യോഗത്തില്‍ നിര്‍ദേശം നല്‍കി.എം.എല്‍.എമാരായ കെ. മുരളീധരന്‍, വി.എസ്. ശിവകുമാര്‍, മേയര്‍ വി.കെ. പ്രശാന്ത്, ഡി.എം.ആര്‍.സി, പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.