ടാങ്കര്‍ ലോറിയില്‍ മാലിന്യം തള്ളുന്ന സംഘത്തെ പിടികൂടി

കാട്ടാക്കട: നഗരത്തിലെ സെപ്റ്റിക് ടാങ്കുകളില്‍ നിന്ന് ടാങ്കര്‍ ലോറികളില്‍ ശേഖരിക്കുന്ന മാലിന്യം ഗ്രാമങ്ങളിലെ നീര്‍ച്ചാലുകളിലും തോട്ടിലും നിക്ഷേപിക്കുന്ന സംഘത്തെ നാട്ടുകാര്‍ പിടികൂടി. കാട്ടാക്കട തൂങ്ങാംപാറ വെള്ളമാനൂര്‍കോണം തോട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ മാലിന്യം നിക്ഷേപിക്കുന്നതിനിടെയാണ് സംഘത്തെ നാട്ടുകാര്‍ പിടികൂടിയത്. ലോറി ഡ്രൈവര്‍ മലപ്പുറം ഇരുവേലി സ്വദേശി മുഹമ്മദ് അനസ് (25), ഒപ്പമുണ്ടായിരുന്ന തിരുവല്ലം സ്വദേശി സതീഷ്കുമാര്‍ (32) തമിഴ്നാട് ചെങ്കോട്ട സ്വദേശി അനീഷ് രാജ് (29), എന്നിവരെയാണ് പിടികൂടിയത്. പ്രദേശത്ത് രാത്രിയില്‍ ദുര്‍ഗന്ധം വമിക്കുന്നതിനെതുടര്‍ന്ന് പരിശോധനക്കിറങ്ങിയ നാട്ടുകാരാണ് ടാങ്കര്‍ ലോറിയല്‍നിന്ന് മാലിന്യം തോട്ടില്‍ ഒഴുക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് ലോറിക്കടുത്തത്തെുമ്പോഴേക്കും ലോറിയുമായി സംഘം കടന്നു. പിന്തുടര്‍ന്ന നാട്ടുകാര്‍ കാട്ടാക്കട ജങ്ഷനടുത്ത് വെച്ച് ലോറി തടഞ്ഞു. ഇതിനിടെ ലോറിയിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കുറേനാളായി കാട്ടാക്കട, കുറ്റിച്ചല്‍, കള്ളിക്കാട്പഞ്ചായത്തുകളിലെ തോടുകളിലും നീര്‍ച്ചാലുകളിലും മാലിന്യം നിക്ഷേപിക്കുന്നത് പതിവാണ്. നഗരങ്ങളിലെ ഹോട്ടലുകള്‍, ഫ്ളാറ്റുകള്‍ എന്നിവിടങ്ങളിലെ സെപ്റ്റിക് ടാങ്കുകളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങളാണ് ഗ്രാമങ്ങളിലെ ആള്‍പാര്‍പ്പില്ലാത്ത പ്രദേശങ്ങളിലെ തോടുകളില്‍ ഒഴുക്കുന്നത്. മഴക്കാലത്താണ് കൂടുതലായും മാലിന്യങ്ങള്‍ തള്ളുന്നത്. ഇതിനിടെ നാട്ടുകാര്‍ പിടികൂടി പെട്രോള്‍ പമ്പിന് സമീപം പാര്‍ക്ക് ചെയ്ത ലോറി പൊലീസ് സ്റ്റേഷന്‍ വളപ്പിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.