തിരുവനന്തപുരം: കോര്‍പറേഷന്‍ ഏര്‍പ്പെടുത്തിയ പ്ളാസ്റ്റിക് കാരി ബാഗ്നിയന്ത്രണം നീട്ടാന്‍ ആലോചന. ബദല്‍ സംവിധാനം നടപ്പാക്കാതെ കോര്‍പറേഷന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഓണം കഴിന്നതുവരെയെങ്കിലും നിയന്ത്രണം നീട്ടാന്‍ ആലോചന. നിയന്ത്രണത്തിന്‍െറ അടിസ്ഥാനത്തില്‍ 50 മൈക്രോണിന് മുകളിലുള്ള പ്ളാസ്റ്റിക് കാരി ബാഗുകളില്‍ കോര്‍പറേഷന്‍െറ ഹോളോഗ്രാം പതിപ്പിച്ചുമാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഹോളോഗ്രാം ഇതുവരെയും അച്ചടിച്ചുവന്നിട്ടില്ല. വ്യാപാരികളുടെയും മറ്റും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഓണംകഴിയുന്നതുവരെയെങ്കിലും നീട്ടാനാണ് ഇത് വൈകിപ്പിക്കുന്നതത്രേ. എന്നാല്‍, അടുത്ത ആഴ്ചതന്നെ ഹോളോഗ്രാം അച്ചടിച്ചുകിട്ടുമെന്നും മന$പൂര്‍വം വൈകിപ്പിക്കാന്‍ ഉദ്ദേശ്യമില്ളെന്നും ആരോഗ്യസ്ഥിരംസമിതി അധ്യക്ഷന്‍ കെ. ശ്രീകുമാര്‍ പറഞ്ഞു. സി-ഡിറ്റിനാണ് അച്ചടിയുടെ ചുമതല നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നല്‍കിയ കരാര്‍ പുതുക്കിയാണ് അച്ചടിക്ക് അനുമതി നല്‍കിയത്. എത്രയും വേഗം എത്തിക്കാമെന്ന് സി-ഡിറ്റ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണത്തിന്‍െറ അടിസ്ഥാനത്തില്‍ 50 മൈക്രോണിന് താഴെയുള്ള പ്ളാസ്റ്റിക് കാരിബാഗുകള്‍ മാത്രമാണ് നഗരത്തില്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്. ഇവയില്‍ നിര്‍ബന്ധമായും നഗരസഭയുടെ ഹോളോഗ്രാം പതിച്ചിരിക്കണം. വ്യാപാരികള്‍ക്ക് നഗരസഭയിലത്തെി ഹോളോഗ്രാമുകള്‍ വാങ്ങാം. രണ്ട് രൂപ, ഒരു രൂപ നിരക്കിലുള്ള ഹോളോഗ്രാമുകളാണ് തയാറാക്കി നല്‍കുക. 50 മുതല്‍ 60 മൈക്രോണ്‍ വരെയുള്ള ഹോളോഗ്രാം സ്റ്റിക്കറിന് രണ്ട് രൂപയാണ് വില. 61 മൈക്രോണ്‍ മുതലുള്ളവക്ക് ഒരു രൂപയാണ് കോര്‍പറേഷന്‍ ഈടാക്കുന്നത്. പ്ളാസ്റ്റിക് കാരി ബാഗുകള്‍ വില്‍ക്കുന്നവരാണ് ഹോളോഗ്രാം പതിച്ച് നല്‍കേണ്ടത്. പെട്ടിക്കടക്കാര്‍ മുതല്‍ വന്‍കിട വ്യാപാരികള്‍ വരെ ഈ നിബന്ധന പാലിച്ചിരിക്കണം. ജൂലൈ ആദ്യം മുതല്‍ തന്നെ നിയന്ത്രണം നടപ്പാക്കാന്‍ ശ്രമം ആരംഭിച്ചെങ്കിലും ഫലപ്രദമായില്ല. ഹോളോഗ്രാം പതിച്ച 50 മൈക്രോണിന് മുകളിലുള്ള കാരിബാഗുകള്‍ ജൂലൈ ആദ്യവാരം തന്നെ ലഭ്യമാക്കാനായിരുന്നു നഗരസഭ ശ്രമിച്ചത്. എന്നാല്‍, അത് നടക്കാതെ പോവുകയായിരുന്നു. 12 വര്‍ഷം മുമ്പ് സി-ഡിറ്റില്‍ തയാറാക്കിവെച്ചിരുന്ന ഹോളോഗ്രാമുകള്‍ വിതരണം ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, അവ ഇളക്കി ഒട്ടിക്കാവുന്ന സ്റ്റിക്കര്‍ രൂപത്തിലുള്ളതായതിനാല്‍ പുനരുപയോഗത്തിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കി അത് ഒഴിവാക്കി. പകരം ഒട്ടിച്ചാല്‍ ഇളക്കിയെടുത്ത് ഒട്ടിക്കാന്‍ കഴിയാത്ത രീതിയിലുള്ളവയാണ് ഇപ്പോള്‍ അച്ചടിക്കുക. എന്നാല്‍, ഹോളോഗ്രാം പതിക്കുന്നത് സംബന്ധിച്ച് വ്യാപാരികള്‍ക്കിടയില്‍ പലവിധ ആശങ്കകള്‍ ഉയര്‍ന്നു. അവര്‍ പ്രതിഷേധവുമായി രംഗത്തുവരുകയും ചെയ്തു. വ്യാപാരികള്‍ കോര്‍പറേഷനിലത്തെിയാല്‍ ഹോളോഗ്രാം വിതരണം ചെയ്യുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടോയെന്നാണ് അവര്‍ ചോദിക്കുന്നത്. ചെറുകിട വ്യാപാരികള്‍ക്ക് തന്നെ ഒരു ദിവസം നൂറിലധികം കാരി ബാഗുകള്‍ ആവശ്യമായി വരും. ഈ സാഹചര്യത്തില്‍ ഹോളോഗ്രാമിന്‍െറ വില സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. മാത്രമല്ല, മറ്റ് ജീവനക്കാരില്ലാത്ത ചെറുകിട കച്ചവടക്കാര്‍ കടപൂട്ടി കച്ചവടം മുടക്കി വേണം ഹോളോഗ്രാമിനായി നഗരസഭ ഓഫിസിലത്തൊന്‍. തിരക്ക് അധികമായാല്‍ അന്നത്തെ കച്ചവടം തന്നെ നഷ്ടമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും. കവറിന് വില കൂടിയാല്‍ സാധനം വാങ്ങാനത്തെുന്നവരും പ്രശ്നമുണ്ടാക്കും. ഇതും കച്ചവടത്തെ ബാധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ഓണംവരെ നീട്ടാന്‍ ആലോചന നടക്കുന്നത്. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്ളാസ്റ്റിക് മാലിന്യം കുന്നുകൂടിയതിനെതുടര്‍ന്നാണ് ഇവ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ നഗരസഭ ആലോചിച്ചത്. കഴിഞ്ഞ ഭരണസമിതി ഇതേ പദ്ധതി നടപ്പാക്കിയെങ്കിലും അഴിമതിയാരോപണങ്ങളും കൃത്യമായ നടപടി ഇല്ലാത്തതും പാതിവഴിയില്‍ നിലക്കാന്‍ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.