കിളിമാനൂരില്‍ വിദ്യാര്‍ഥികള്‍ ബസ് കാത്തുനില്‍ക്കുന്നത് കുറ്റിക്കാടിനിടയില്‍

കിളിമാനൂര്‍: ആയിരത്തോളം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്‍വശം പ്രധാന റോഡരികില്‍ കാട്ടുചെടികളും പുല്ലും വളര്‍ന്ന് കാടുപിടിച്ചിട്ടും അധികൃതര്‍ കണ്ടില്ളെന്ന് നടിക്കുകയാണ്. പള്ളിക്കല്‍, മടവൂര്‍, പോങ്ങനാട്, തലവിള അടക്കമുള്ള പ്രദേശങ്ങളിലേക്ക് പോകേണ്ട ബസ്സ്റ്റോപ് ഈ ഭാഗത്താണ്. ഇഴജന്തുക്കളെ ഭയന്നാണ് ഇവിടെ കുട്ടികള്‍ നില്‍ക്കുന്നത്. കിളിമാനൂര്‍- പോങ്ങനാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന രാജാരവിവര്‍മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്‍വശമാണ് കാട് നിറഞ്ഞനിലയില്‍. യു.പിതലം മുതല്‍ ഹയര്‍ സെക്കന്‍ഡറിവരെ ആയിരത്തോളം പെണ്‍കുട്ടികള്‍ സ്കൂളില്‍ പഠിക്കുന്നുണ്ട്. കഴിഞ്ഞ അധ്യയനവര്‍ഷം സ്കൂളിന് മുന്നില്‍ ആല്‍മരം മാസങ്ങളോളം മുറിച്ചിട്ടിരുന്നത് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനു സമീപത്തായാണ് രവിവര്‍മ ബോയ്സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും പ്രവര്‍ത്തിക്കുന്നത്. സ്കൂളിന് മുന്‍വശം കാടുകയറി കിടക്കുന്നത്, ഇരുസ്കൂളിലും എന്‍.എസ്.എസ്, ജെ.ആര്‍.സി അടക്കമുള്ള വിദ്യാര്‍ഥി യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയെല്ലാം പേരില്‍മാത്രം ഒതുങ്ങുന്നതിന്‍െറ തെളിവാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്കൂള്‍ മാനേജ്മെന്‍േറാ അധ്യാപകരോ ഇക്കാര്യത്തില്‍ താല്‍പര്യം കാട്ടുന്നില്ളെന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.