തിരുവനന്തപുരം: മഞ്ഞയില്‍ മുഖംമിനുക്കി നഗരത്തില്‍ ഓട്ടോകള്‍ തലങ്ങുംവിലങ്ങും പാഞ്ഞുതുടങ്ങി. സിറ്റി പെര്‍മിന്‍െറ ഭാഗമായി നിലവിലെ നിറത്തില്‍നിന്ന് മഞ്ഞയിലേക്ക് കൂടുമാറിയ മുച്ചക്രപക്ഷികളെ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനാണ് വെള്ളിയാഴ്ച ഫ്ളാഗ് ഓഫ് ചെയ്ത് നിരത്തിലേക്ക് വിട്ടത്. ഇത്തരത്തില്‍ 1000 ഓട്ടോകളാണ് ആദ്യദിവസം നഗരത്തിലിറങ്ങിയത്. വെള്ളിയാഴ്ച കുടപ്പനക്കുന്നില്‍ നഗരസഭയും റീജനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഗതാഗതവകുപ്പിനെ കൂടുതല്‍ ജനോപകാരപ്രദമായ സര്‍വിസാക്കി മാറ്റുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ സഹകരിച്ചാല്‍ കോഴിക്കോടുള്‍പ്പെടെ നഗരങ്ങളിലും പരിഷ്കാരം നടപ്പാക്കും. സിറ്റി ഓട്ടോ പെര്‍മിറ്റ് അനുവദിക്കുന്നതില്‍ പത്ത് ശതമാനം സംവരണം വനിതകള്‍ക്ക് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത കമീഷണറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. 30000 ഓട്ടോകള്‍ക്ക് സിറ്റി പെര്‍മിറ്റ് വിതരണം നടത്താനാണ് തീരുമാനം. നിലവില്‍ 9082 ഓട്ടോകള്‍ക്കുള്ള പെര്‍മിറ്റ് നടപടി പൂര്‍ത്തിയായി. നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലും സിറ്റി പെര്‍മിറ്റ് നടപ്പാക്കുന്നത് പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 500 ഓട്ടോകളുടെ പെര്‍മിറ്റ് വിതരണവും ചടങ്ങില്‍ നടന്നു. കൂടാതെ 500 പെര്‍മിറ്റുകള്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസുകള്‍ മുഖാന്തരവും വെള്ളിയാഴ്ച വിതരണംചെയ്തു. പെര്‍മിറ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ കോര്‍പറേഷനുമായി സഹകരിച്ച് സ്റ്റാന്‍ഡുകള്‍ ക്രമീകരിക്കാനാണ് തീരുമാനം. 15 സെന്‍റിമീറ്റര്‍ വീതിയിലാണ് സിറ്റി പെര്‍മിറ്റ് ഓട്ടോകളില്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുക. ഇതിനായി പകുതി വെള്ളയും ബാക്കി ഇളംനീലയും നിറത്തില്‍ കളറില്‍ വൃത്തം തയാറാക്കും. ഇതില്‍ വെള്ളയില്‍ ‘ടി.സി’ എന്നും താഴെ പെര്‍മിറ്റ് നമ്പറും എഴുതണം. സ്റ്റാന്‍ഡ് ക്രമീകരണം വരുന്നതോടെ സ്റ്റാന്‍ഡ് നമ്പര്‍ കൂടി ടി.സിക്ക് ശേഷം എഴുതണം. ഇതില്‍നിന്ന് ഏത് സ്റ്റാന്‍ഡിലെ ഓട്ടോയാണെന്ന് തിരിച്ചറിയാന്‍ സാധിക്കും. നിലവിലെ അപേക്ഷകളില്‍ പൂര്‍ണമായി സിറ്റി പെര്‍മിറ്റ് നല്‍കിയതിന് ശേഷം മഞ്ഞ പെയിന്‍റില്ലാതെയും പെര്‍മിറ്റ് നമ്പര്‍ പ്രദര്‍ശിപ്പിക്കാതെയും സര്‍വിസ് നടത്തുന്ന ഓട്ടോകളെ പിടികൂടും. ഒരു സ്റ്റാന്‍ഡില്‍ അനുവദിച്ച ഓട്ടോകളെ മറ്റൊരു സ്റ്റാന്‍ഡില്‍ ഓടാന്‍ അനുവദിക്കില്ല. ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി, പി. രാജേന്ദ്രകുമാര്‍, പട്ടം ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ ബിജു പ്രഭാകര്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.