ടി.പി. ശ്രീനിവാസനെ മര്‍ദിച്ച പ്രതിയെ കോവളത്തത്തെിച്ചു

കോവളം: ആഗോള വിദ്യാഭ്യാസ സമ്മേളന സ്ഥലത്തെ വിദ്യാര്‍ഥി പ്രതിഷേധത്തോടനുബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടി.പി. ശ്രീനിവാസനെ കരണത്തടിച്ച കേസില്‍ പിടിയിലായ പ്രതി മലയിന്‍കീഴ് മേപ്പൂക്കട മാധവത്തില്‍ ജെ.എസ്. ശരത്തിനെ(23) കോവളം സ്റ്റേഷനിലത്തെിച്ചു. മര്‍ദനം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ രണ്ടു കേസുകളാണ് ഇവിടെ ഇയാള്‍ക്കെതിരെ എടുത്തിട്ടുള്ളതെന്ന് കോവളം പൊലീസറിയിച്ചു. സ്റ്റേഷനിലത്തെിച്ച പ്രതിയെ ചോദ്യം ചെയ്തതായി വിഴിഞ്ഞം സി.ഐ ജി.ബിനു അറിയിച്ചു. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കി. കോവളം ലീല ഹോട്ടലില്‍ നടന്ന ആഗോള വിദ്യാഭ്യാസ സമ്മേളനത്തോടനുബന്ധിച്ച് എസ്.എഫ്.ഐ ഹോട്ടലിന്‍െറ മുഖ്യകവാടത്തിനു മുന്നില്‍ നടത്തിയ ഉപരോധ സമരത്തിനിടെയാണ് ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ നേതാവ് കരണത്തടിച്ചു വീഴ്ത്തിയത്. സംഭവം ഏറെ വിവാദമായതിനത്തെുടര്‍ന്ന് കോവളം, വിഴിഞ്ഞം എസ്.ഐമാരുള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.