തിരുവനന്തപുരം: എസ്.എസ് കോവില്‍ റോഡ് മുതല്‍ ഹോട്ടല്‍ ചൈത്രം വരെയുള്ള ഭാഗത്ത് ബസ് സ്റ്റോപ്പുകള്‍ നിര്‍മിക്കാന്‍ ജില്ലാ ഭരണകൂടം പദ്ധതി തയാറാക്കുന്നു. അതിന്‍െറ ഭാഗമായി ശ്രീകുമാര്‍ തിയറ്ററിന് മുന്നിലെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റി തിയറ്റര്‍ മതിലിനോട് ചേര്‍ന്ന് സ്ഥാപിച്ചു. പക്ഷേ, ഇതിനെതിരെ എതിര്‍പ്പുമായി തിയറ്റര്‍ അധികൃതര്‍ രംഗത്തുവന്നിരിക്കുകയാണ്. എന്നാല്‍ എതിര്‍പ്പുകള്‍ അവഗണിച്ച് കലക്ടറും സംഘവും പോസ്റ്റ് മാറ്റി സ്ഥാപിച്ചു. റോഡും അതിനോട് ചേര്‍ന്നുള്ള സ്ഥലങ്ങളും തങ്ങളുടെ പാര്‍ക്കിങ്ങ് ഏരിയയാണെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ വാടകക്കെടുത്തതാണെന്നുമാണ് ഇവരുടെ വാദം. എന്നാല്‍, ലീസിനെടുത്ത സ്ഥലത്തിന്‍െറ കാലാവധി കഴിഞ്ഞെന്നും ലീസ് റദ്ദായെന്നും കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഇവിടെ വലിയ ബസ് സ്റ്റോപ്പുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ജനങ്ങളുടെ സുരക്ഷക്കാണ് പരിഗണന. ഇത്തരം കൈയേറ്റങ്ങള്‍ ഒരുകാരണവശാലും അനുവദിക്കില്ളെന്ന് കലക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.