പട്ടികജാതി വികസന കോര്‍പറേഷന്‍ വികസനത്തിന്‍െറ പാതയില്‍ –മന്ത്രി

തിരുവനന്തപുരം: ഒരുകാലത്ത് തിരിച്ചടവ് തീരെ ഇല്ലാതിരുന്ന പട്ടികജാതി വികസന കോര്‍പറേഷന്‍ ഇന്ന് വികസനത്തിന്‍െറ പാതയിലാണെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍. പട്ടികജാതി വികസന കോര്‍പറേഷന്‍െറ കിളിമാനൂര്‍ ഉപജില്ലാ ഓഫിസിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഗവണ്‍മെന്‍റ് ഏജന്‍സി നല്‍കുന്ന ഇന്ത്യയിലെ ഇതര കോര്‍പറേഷനുകളില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷനുള്ള അംഗീകാരം 2011 മുതല്‍ 2014 വരെ നേടിയത് പട്ടികജാതി വികസന കോര്‍പറേഷനാണ്. കോര്‍പറേഷന്‍ ഇക്കൊല്ലം ആരംഭിക്കുന്ന പുതിയ പ്രോജക്ടുകള്‍ക്ക് ആവശ്യമായി വരുന്ന ഫണ്ട് സര്‍ക്കാര്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കിളിമാനൂര്‍ ഉപജില്ലാ ഓഫിസ് കോര്‍പറേഷന്‍െറ പ്രവര്‍ത്തനം വികേന്ദ്രീകരിക്കുന്നതിന്‍െറ ഭാഗമായുള്ള വികസനമാണെന്ന് അധ്യക്ഷപ്രസംഗം നടത്തിയ ബി. സത്യന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. യോഗത്തില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ എ.കെ. ശശി, മാനേജിങ് ഡയറക്ടര്‍ ടി.ആര്‍. രഞ്ജു, കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.ബി. ബാബുരാജ്, പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡി. സിന്ധു, വൈസ് പ്രസിഡന്‍റ് കെ. രാജേന്ദ്രന്‍, കിളിമാനൂര്‍ ബ്ളോക് പഞ്ചായത്ത് അംഗം എസ്. യഹിയ, പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് അംഗം ജി.വി. പോറ്റി, പട്ടികവര്‍ഗ ഉപദേശക സമിതി അംഗം കൃഷ്ണന്‍ കാണി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കോര്‍പറേഷന്‍െറ ജില്ലാ മാനേജര്‍ എന്‍. മായാദേവി നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.