വിദേശസഞ്ചാരികളെ കാറ്റ് ചതിച്ചു; ഭാഗ്യം തുണച്ചു

വിഴിഞ്ഞം: പാരാഗൈ്ളഡിങ്ങില്‍ കമ്പം മൂത്ത രണ്ട് വിദേശ സഞ്ചാരികള്‍ ഗൈ്ളഡര്‍ വിടര്‍ത്തി പറക്കവെ കാറ്റ് ചതിച്ചു. ഗൈ്ളഡര്‍ നേരെ പതിച്ചത് വൈദ്യുതി ലൈനില്‍. എന്നാല്‍, വൈദ്യുതി പ്രവഹിക്കുന്ന വസ്തുക്കള്‍ ഗൈ്ളഡറില്‍ ഇല്ലാതിരുന്നതിനാല്‍ ഇവര്‍ക്ക് ഷോക്കേറ്റില്ല. ഗൈ്ളഡര്‍ തിരികെയെടുത്ത് കടല്‍ത്തീരത്തുനിന്ന് വീണ്ടും പറക്കാന്‍ ശ്രമിച്ചപ്പോഴാകട്ടെ കാറ്റിന് ശക്തി പോരായിരുന്നു. ഒടുവില്‍ വര്‍ക്കലയിലെ കുന്നില്‍നിന്ന് പറക്കാമെന്ന പ്രതീക്ഷയില്‍ ഇരുവരും സ്ഥലം വിട്ടു. ഇന്നലെ വൈകീട്ടോടെ വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ ഐബിക്ക് സമീപത്തു നിന്നാണ് ഓസ്ട്രിയയില്‍ നിന്നത്തെിയ ആല്‍വിന്‍ പാരാ ഗൈ്ളഡിങ്ങിന് ശ്രമിച്ചത്. സഹായിയായി കൂട്ടുകാരന്‍ ജോണുമുണ്ടായിരുന്നു. ഗൈ്ളഡര്‍ ശരീരത്തോട് ഘടിപ്പിച്ച് കടലിന് മുകളിലൂടെ പറക്കാന്‍ ഒരുങ്ങുകയായിരുന്നു. ഗൈ്ളഡര്‍ വിടര്‍ന്നെങ്കിലും കാറ്റിന്‍െറ ദിശ പിന്നിലേക്കായിരുന്നു. ഇതനുസരിച്ച് ഗൈ്ളഡര്‍ ആല്‍വിനുമായി നേരെ പിന്നിലെ വൈദ്യുതി ലൈനിന് മുകളിലേക്ക് പതിച്ചു. കാണികളായി നിന്ന നാട്ടുകാരും സമീപത്തെ സ്കൂള്‍ വിദ്യാര്‍ഥികളടക്കമുള്ളവരും ഭയന്നെങ്കിലും സമചിത്തതയോടെ ഇയാള്‍ ഗൈ്ളഡറിനെ ലൈനില്‍നിന്ന് വേര്‍പെടുത്തി. വൈദ്യുതി ചാലകമല്ലാത്തതിനാലാണ് ഷോക്കേല്‍ക്കാതിരുന്നതെന്ന് പിന്നീട് സ്ഥലത്തത്തെിയ വൈദ്യുതി വകുപ്പ് അധികൃതര്‍ പറഞ്ഞു. എന്നാല്‍, വീണ്ടും ഇവിടെ നിന്നൊരു പരീക്ഷണത്തിന് നില്‍ക്കാതെ ആല്‍വിനും ജോണും താഴെ കടല്‍ത്തീരത്തേക്ക് പോയി. ഇവിടെയും ഗൈ്ളഡര്‍ വിടര്‍ന്നെങ്കിലും കാറ്റിന് ശക്തിയില്ലാത്തതിനാല്‍ പറക്കാനാകാതെ ആല്‍വിന്‍ മണലിലേക്ക് വീണു. രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടതോടെ അടുത്തശ്രമം വര്‍ക്കല കുന്നില്‍ നിന്നാകാമെന്ന് തീരുമാനിച്ച് ഇരുവരും തീരം വീട്ടു. താങ്കള്‍ ഷോക്ക് ഏല്‍ക്കാതെ രക്ഷപ്പെട്ടെന്ന് സമീപവാസികള്‍ പറഞ്ഞപ്പോള്‍ താന്‍ അടിസ്ഥാനപരമായി ഇലക്ട്രീഷ്യനാണെന്നായിരുന്നു ആല്‍വിന്‍െറ മറുപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.