ആറാം മാസത്തില്‍ യുവതിക്ക് വീട്ടില്‍ പ്രസവം: രക്ഷകരായി 108ലെ ജീവനക്കാരും അയല്‍വാസിയും

കഴക്കൂട്ടം: ആറാം മാസത്തില്‍ വീട്ടില്‍ പ്രസവിച്ച യുവതിക്കും നവജാതശിശുവിനും രക്ഷകരായത് 108ലെ ജീവനക്കാരും അയല്‍വാസിയായ യുവതിയും. ബുധനാഴ്ച പുലര്‍ച്ചെ കൈലാത്തുകോണം സ്വദേശി മംഗലപുരം ഇടവിളാകത്ത് വാടകക്ക് താമസിക്കുന്ന രാജിയാണ് (28) പ്രസവിച്ചത്. ഭര്‍ത്താവ് ഷിബുവുമൊത്ത് ദിവസങ്ങള്‍ക്കുമുമ്പാണ് ഇടവിളാകത്ത് വാടകക്ക് താമസമാക്കിയത്. പുലര്‍ച്ചെ ഒരുമണിയോടെ പ്രസവവേദന അനുഭവപ്പെട്ടെങ്കിലും മാസം തികയാത്തതിനാല്‍ കാര്യമാക്കിയില്ല. എന്നാല്‍ വേദനകലശലായതോടെ ഭര്‍ത്താവിനെ വിവരമറിയിച്ചു. തുടര്‍ന്ന് അയല്‍വാസിയായ ശാരദയും സഹായത്തിനത്തെി. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറാകുന്നതിനിടെ പ്രസവം നടന്നു. ഇതിനിടെ 108 ആംബുലന്‍സുമത്തെി. പ്രാഥമിക ശുശ്രൂഷ ആദ്യം നടത്തിയത് ശാരദയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് ജീവനക്കാര്‍ പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റി ഇരുവരെയും എസ്.എ.ടി ആശുപത്രിയിലത്തെിച്ചു. കുഞ്ഞിനെ നഴ്സറിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചു. ഇ.എം.ടി അനൂപ് എസ്. രാജ് ആംബുലന്‍സ് പൈലറ്റ് അജു എന്നിവരാണ് ചികിത്സ നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.