കാട്ടാക്കട: മദ്യ നിരോധനസമിതി പ്രവര്‍ത്തകനെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രധാനപ്രതിയെ മാറനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാറനല്ലൂര്‍ മേലാരിയോട് ചെന്നിയോട് രാജേഷ് ഭവനില്‍ രാജേഷാണ് (27) അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയോടെയാണ് മദ്യനിരോധന സമിതി പ്രവര്‍ത്തകനായ ചെന്നിയോട് കാര്‍ത്തിക നിവാസില്‍ ഷാബുവിനെ (33) രാജേഷ് ഉള്‍പ്പെടുന്ന മൂന്നംഗസംഘം ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഈ പ്രദേശത്തെ കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയും കൊലപാതകം, കഞ്ചാവ് വില്‍പന, വീടാക്രമണം, പൊലീസിനെ ആക്രമിക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയുമാണ് രാജേഷ്. രാജേഷിനെ എട്ട് കിലോഗ്രാം കഞ്ചാവുമായി നേരത്തേ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നില്‍ ഷാബുവാണെന്ന ധാരണയില്‍ രണ്ട് മാസം മുമ്പ് ഷാബുവിന്‍െറ വീട് കഞ്ചാവ് മാഫിയ ആക്രമിച്ചിരുന്നു. വീടിന് മുന്നില്‍ നിര്‍ത്തിയിരുന്ന കാര്‍ തകര്‍ത്തു. വിവരമറിഞ്ഞ് വീട്ടിലത്തെിയ ബന്ധുക്കള്‍ സഞ്ചരിച്ച ഓട്ടോയും ഇതേ അക്രമിസംഘം രാത്രി തകര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിലും ഒന്നാംപ്രതിയാണ് ഇപ്പോള്‍ പിടിയിലായ രാജേഷ്. ഈ കേസില്‍ രാജേഷുള്‍പ്പെടെ മൂന്നു പേര്‍ അന്ന് കാട്ടാക്കട കോടതിയില്‍ കീഴടങ്ങി. തുടര്‍ന്ന്, വ്യവസ്ഥകളോടെ കോടതിയില്‍നിന്ന് ജാമ്യംനേടി പുറത്തിറങ്ങിയശേഷമാണ് വീണ്ടും ഷാബുവിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഷാബുവിനെ വാളുമായത്തെിയ മൂന്നംഗ സംഘം പുന്നാവൂര്‍ കനാല്‍ പാലത്തിന് സമീപം ബൈക്ക് തടഞ്ഞ് ആക്രമിക്കാന്‍ തുടങ്ങുമ്പോള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടാക്കട സി.ഐ ആര്‍.എസ്. അനുരൂപ്, മാറനല്ലൂര്‍ എസ്.ഐ വി. ഷിബു, അഡീഷനല്‍ എസ്.ഐ സുരേഷ്കുമാര്‍, ഗ്രേഡ് എസ്.ഐ വിന്‍സന്‍റ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അരുവിക്കര നിന്നാണ് പിടികൂടിയത്. മറ്റ് പ്രതികള്‍ക്കുള്ള തിരച്ചില്‍ തുടരുന്നതായി പൊലീസ് പറഞ്ഞു. രാജേഷിനെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.