നെയ്യാര്‍ഡാം ചീങ്കണ്ണിഭീതിയില്‍

കാട്ടാക്കട: ടൂറിസം സീസണ്‍ ആരംഭിച്ചതിനിടെ നെയ്യാര്‍ഡാം നിവാസികള്‍ വീണ്ടും ചീങ്കണ്ണിഭീതിയില്‍. ജലസംഭരണിയില്‍ ജലനിരപ്പ് വളരെയേറെ കുറഞ്ഞതും പ്രജനനകാലം ആരംഭിക്കാറായതും കടുത്ത ചൂടും കൂടിയായതോടെയാണ് തീരത്ത് ചീങ്കണ്ണികളെ കണ്ടുതുടങ്ങിയത്. മരക്കുന്നം, കണ്ടന്‍തിട്ട പ്രദേശങ്ങളിലും കണ്ടതായി നാട്ടുകാര്‍ പറയുന്നു. വേനല്‍ കടുത്തതോടെ ഇവ പുല്‍ത്തകിടികളിലേക്ക് കയറിത്തുടങ്ങി. കുടിക്കാനും കുളിക്കാനും ജലാശയത്തെ മാത്രം ആശ്രയിക്കുന്നവര്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെ ചീങ്കണ്ണി ആക്രമണഭീതിയോടെയാണ് കഴിയുന്നത്. ഡിസംബര്‍ മുതല്‍ ചീങ്കണ്ണിയുടെ പ്രജനനകാലമാണ്. പ്രജനനകാലത്ത് കൂടുതല്‍ ആക്രമണകാരികളാകുക പതിവാണ്. ചീങ്കണ്ണികളുടെ ആക്രമത്തില്‍ നാലുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രജനനകാലം മുതല്‍ മുട്ടയിട്ട് കുഞ്ഞുങ്ങള്‍ പുറത്തിറങ്ങുംവരെ മുട്ടയിട്ട പ്രദേശത്ത് കാവലായി ചീങ്കണ്ണികളുണ്ടാകും. കരയില്‍ പ്രത്യേക കൂടുണ്ടാക്കിയാണ് മുട്ടയിടുക. ജലനിരപ്പ് കൂടുതല്‍ താഴുന്നതിനാല്‍ ഇപ്പോള്‍ കരഭാഗം കൂടുതലാണ്. അഞ്ചുടങ്ങല പ്രദേശത്തെ താമസക്കാര്‍ വെള്ളമെടുക്കാന്‍ കൂടുതല്‍ താഴേക്ക് പോകുന്നത് ശ്രദ്ധയോടെ വേണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജലനിരപ്പ് താഴുന്നതിനനുസരിച്ച് ഇറങ്ങിച്ചെല്ലുന്നത് ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. ഉത്തരംകയം, കൊമ്പൈ, ഒരുവപാറ എന്നിവിടങ്ങളിലും കുമ്പിച്ചല്‍, പന്തപ്ളാമൂട്, പുട്ടുകല്ല്, മരകുന്നം പ്രദേശങ്ങളിലും ചീങ്കണ്ണികളെ കണ്ടു. എന്നാല്‍, മുമ്പത്തേതുപോലെ ജലാശയത്തില്‍ ചീങ്കണ്ണികള്‍ ഇല്ളെന്നാണ് വനംവകുപ്പ് പറയുന്നത്. മുമ്പ് പല സന്ദര്‍ഭങ്ങളിലായി ജലാശയത്തിലേക്ക് തുറന്നുവിട്ട ചീങ്കണ്ണികള്‍ വളര്‍ച്ചയത്തെി ജലാശയത്തില്‍ വിഹരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. മുന്‍കാലങ്ങളില്‍ സംഭവിച്ചതുപോലെ റിസര്‍വോയറിലെ ജലനിരപ്പ് താണതോടെ സംഭരണി തീരത്തെ വളര്‍ത്തുമൃഗങ്ങളെ പിടികൂടുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.