കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് നേട്ടം

തിരുവനന്തപുരം: കേരള സര്‍വകലാശാലക്ക് കീഴിലെ കോളജുകളിലേക്ക് നടന്ന യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് വന്‍ മുന്നേറ്റം. 51 കോളജുകളില്‍ 48ലും വിജയംനേടാനായെന്ന് എസ്.എഫ്.ഐ അവകാശപ്പെട്ടു. വിവിധ കോളജുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 89 യൂനിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലര്‍മാരില്‍ 82ഉം എസ്.എഫ്.ഐ നേടി. പാങ്ങോട് മന്നാനിയ്യ, കൊട്ടിയം എന്‍.എസ്.എസ്, അഞ്ചല്‍ സെന്‍റ് ജോണ്‍സ് എന്നിവ എസ്.എഫ്.ഐ പിടിച്ചെടുത്തു. യൂനിവേഴ്സിറ്റി കോളജ്, ആറ്റിങ്ങല്‍ ഗവ. കോളജ്, ഗവ. ആര്‍ട്സ് കോളജ്, ഗവ. വിമന്‍സ് കോളജ്, ധനുവച്ചപുരം ഐ.എച്ച്.ആര്‍.ഡി കോളജ്, കാട്ടാക്കട ക്രിസ്ത്യന്‍ കോളജ്, ചാവര്‍കോട് എം.ഇ.സി.ടി.എ കോളജ്, കാര്യവട്ടം ഗവ. കോളജ്, കാട്ടാക്കട വിഗ്യാന്‍ കോളജ്, ഗവ.സംഗീത കോളജ്, ഗവ. ഫൈന്‍ ആര്‍ട്സ് കോളജ്, ചേര്‍ത്തല എസ്.എന്‍ കോളജ്, ആലപ്പുഴ എസ്.ഡി കോളജ്, ചവറ ബേബിജോണ്‍ മെമ്മോറിയല്‍ ഗവ.കോളജ്, കൊല്ലം എസ്.എന്‍ ലോ കോളജ്, കടയ്ക്കല്‍ എസ്.എച്ച്.എം കോളജ് എന്നിവിടങ്ങളില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലായിരുന്നു.ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ്, ഹരിപ്പാട് പി.കെ.എം.എം എന്നിവിടങ്ങളില്‍ യൂനിയന്‍ ഭരണം കെ.എസ്.യുവില്‍നിന്ന് എസ്.എഫ്.ഐ പിടിച്ചെടുക്കുകയായിരുന്നു. എസ്.എന്‍ കോളജ് ചെമ്പഴന്തി, മാര്‍ ഇവാനിയോസ് കോളജ്, സെന്‍റ് സേവിയേഴ്സ് കോളജ് തുമ്പ, എം.ജി.എം കോളജ് കഴക്കൂട്ടം, നാഷനല്‍ കോളജ് മണക്കാട്, ഗവ. കോളജ് നെടുമങ്ങാട്, ഗവ. കോളജ ്മലയിന്‍കീഴ്, കെ.എന്‍.എം കോളജ് കഞ്ഞിരംകുളം, തഴവ ഗവ. കോളജ്, എന്‍.എസ്.എസ് കോളജ് നിലമേല്‍, എസ്.എന്‍ കോളജ് പുനലൂര്‍, ഫാത്തിമമാതാ നാഷനല്‍ കോളജ് കൊല്ലം, എസ്.എന്‍ കോളജ് കൊല്ലം, എസ്.എന്‍ വിമന്‍സ് കൊല്ലം, ഐ.എച്ച്.ആര്‍.ഡി കോളജ് കുണ്ടറ, എസ്.എന്‍ കോളജ് ചാത്തന്നൂര്‍, സെന്‍റ് സ്റ്റീഫന്‍സ് കോളജ് പത്തനാപുരം, സെന്‍റ് ഗ്രിഗോറിയസ് കോളജ് കൊട്ടാരക്കര, വിദ്യാധിരാജ കോളജ് പുത്തൂര്‍, ഗവ.കോളജ് അമ്പലപ്പുഴ, ബിഷപ് മൂര്‍ കോളജ് മാവേലിക്കര, മാര്‍ ഇവാനിയോസ് കോളജ് ആലപ്പുഴ, സെന്‍റ് സിറിള്‍സ് കോളജ് അടൂര്‍ എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റും എസ്.എഫ്.ഐ നേടി. പെരിങ്ങമ്മല ഇക്ബാല്‍ കോളജില്‍ യൂനിയന്‍ ഭരണം കെ.എസ്.യു സ്വന്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.