തിരുവനന്തപുരം: കരാറുകാരന് കുടിവെള്ളത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി ആറുപവന്‍െറ മാലയും 30,000 രൂപയും മിക്സിയും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. വെള്ളറട സ്വദേശി വിഷ്ണുവാണ്(19) കഴിഞ്ഞ ദിവസം പിടിലായത്. ആനയറ ഊളംകുഴി സ്വദേശി വിക്രമന്‍െറ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ വര്‍ഷം ബൈക്ക് വില്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയത്തിലായത്. പിന്നീട്, വിഷ്ണു വിക്രമന്‍െറ വീട്ടിലെ നിത്യസന്ദര്‍ശകനായി മാറി. ആറുമാസംമുമ്പ് വിക്രമന്‍െറ വീട്ടിലത്തെിയ വിഷ്ണു ഉച്ചഭക്ഷണം വാങ്ങിയതിനുശേഷം ഒപ്പം കരുതിയിരുന്ന കുപ്പിവെള്ളത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി. വെള്ളം കുടിച്ച് അബോധാവസ്ഥയിലായ ഇയാളുടെ ആറുപവന്‍െറ മാല മോഷ്ടിച്ച് പകരം കൈവശം കരുതിയ അതേ തരത്തിലുള്ള മുക്കുപണ്ടം അണിയിച്ചു. കൂടാതെ മേശയില്‍ സൂക്ഷിച്ചിരുന്ന 30,000 രൂപയും അടുക്കളയില്‍നിന്ന് മിക്സിയും അപഹരിച്ചാണ് വിഷ്ണു സ്ഥലം വിട്ടത്. പണവും മാലയും നഷ്ടമായെന്ന് മനസ്സിലായ വിക്രമന്‍ വിഷ്ണുവിനെ ബന്ധപ്പെട്ടെങ്കിലും ആറുമാസമായി പല അവധികള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. തുടര്‍ന്ന് ശംഖുംമുഖം അസി. കമീഷണര്‍ മഹേഷിന് നല്‍കിയ പരാതിയില്‍ പേട്ട സി.ഐ എസ്.വൈ. സുരേഷ്, എസ്.ഐ. ചന്ദ്രബോസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സുരേഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.