ഇനി പോസ്റ്റ്മാനെ കാത്തിരിക്കേണ്ട; പെന്‍ഷന്‍ സഹകരണ സംഘങ്ങള്‍ വീട്ടിലത്തെിക്കും

മലയിന്‍കീഴ്: തെരഞ്ഞെടുപ്പ് കാലത്തെ വിവാദ പ്രശ്നങ്ങളിലൊന്നായ പെന്‍ഷന്‍ പ്രശ്നത്തിന് അറുതി വരുത്തി പെന്‍ഷന്‍ തുക മന്ത്രി വീട്ടിലത്തെിച്ചു. ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിന്‍െറ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പേയാട് ബി.പി നഗര്‍ മണിവീണ വീട്ടിലത്തെിയാണ് പി. കൃഷ്ണന്‍ കുട്ടിക്ക് മന്ത്രി എ.സി. മൊയ്തീന്‍ പെന്‍ഷന്‍ തുക വിതരണം ചെയ്തത്. കുടിശ്ശിക ഉള്‍പ്പെടെ വാര്‍ധ്യക്യകാല പെന്‍ഷന്‍ തുകയായ 9300 രൂപയാണ് മന്ത്രി കൃഷ്ണന്‍കുട്ടിക്ക് നല്‍കിയത്. സംസ്ഥാനത്തെ എല്ലാ ജില്ലാ സഹകരണ ബാങ്കുകളിലേക്കും 50 കോടി രൂപ വീതം പെന്‍ഷന്‍ വിതരണം ചെയ്യാനായി അയച്ചിട്ടുണ്ടെന്നും പോസ്റ്റ്മാനെ കാത്തിരിക്കുന്നതിന് ഇനി മുതല്‍ അറുതി വരുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികക്ഷേമ പെന്‍ഷനുകള്‍ സംസ്ഥാന സര്‍ക്കാര്‍ 1000 രൂപയായി വര്‍ധിപ്പിച്ചിരുന്നു. സഹകരണ സംഘങ്ങള്‍ വഴി പെന്‍ഷന്‍ വീട്ടിലത്തെിക്കാനുള്ള സര്‍വിസ് ചാര്‍ജ് സര്‍ക്കാര്‍ നല്‍കുന്നതിനാല്‍ പെന്‍ഷന്‍ തുക ചോരാതെ ഗുണഭോക്താക്കളുടെ കൈയില്‍ കിട്ടുമെന്ന് മന്ത്രി പറഞ്ഞു. പേയാട് ബി.പി നഗര്‍ ലതാ നിവാസില്‍ അര്‍ജുനന് 7500 രൂപ വയോജന പെന്‍ഷനും പേയാട് നിരപ്പുവിള ബാബു ഭവനില്‍ രാജമ്മക്ക് 4600 രൂപ വിധവാ പെന്‍ഷനും മന്ത്രി നേരിട്ട് വീട്ടിലത്തെി നല്‍കി. മണിവീണ വീട്ടില്‍ നടന്ന ചടങ്ങില്‍ ഐ.ബി.സതീഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാസഹകരണ ബാങ്ക് പ്രസിഡന്‍റ് ഷംസുദ്ദീന്‍, രജിസ്ട്രാര്‍ ലളിതാംബിക, നേമം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എല്‍. അനിത, വിളപ്പില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍. വിജയരാജ്, വിളപ്പില്‍ സഹകരണ ബാങ്ക് പ്രസിഡന്‍റ് ചെറുകോട് മുരുകന്‍, പുത്തന്‍കട വിജയന്‍, വിളപ്പില്‍ രാധാകൃഷ്ണന്‍, ടി.രമ, എഡ്വിന്‍ ജോര്‍ജ്, കാര്‍ത്തികേയന്‍, ബിജുദാസ്, കെ. ജയചന്ദ്രന്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.