നെയ്യാറ്റിന്‍കര: മനസ്സുകളില്‍ വികസനം ചുരുങ്ങുന്നതായും സമൂഹത്തില്‍ ജീവകാരുണ്യം കുറയുന്നതായും എ.കെ. ആന്‍റണി എം.പി. എല്‍ഡേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മുതിര്‍ന്ന പൗരന്മാരുടെ താമസത്തിനും പരിചരണത്തിനും ആരോഗ്യപരിപാലനത്തിനുമായി നടത്തുന്ന നെയ്യാറ്റിന്‍കര ഹാപ്പി ഹോമിലെ മഹാത്മാഗാന്ധി ബ്ളോക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന പൗരന്മാരെ മൂന്നാംതരം പൗരന്മാരായിട്ടാണ് കണക്കാക്കുന്നത്. നടതള്ളല്‍ എന്ന പ്രാകൃതമായ ഏര്‍പ്പാടും വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിശ്രമകേന്ദ്രങ്ങള്‍ വ്യാപകമായേ മതിയാകൂവെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു. ഹാപ്പി ഹോമിലെ ജവഹര്‍ലാല്‍ നെഹ്റു ബ്ളോക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്‍റ് വി.കെ.എന്‍. പണിക്കര്‍ അധ്യക്ഷത വഹിച്ചു. കെ. ആന്‍സലന്‍ എം.എല്‍.എ, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ. ഷിബു, നിംസ് എം.ഡി എം.എസ്. ഫൈസല്‍ഖാന്‍, നെയ്യാറ്റിന്‍കര സനല്‍, കെ. വിജയകുമാര്‍, ട്രഷറര്‍ പി. മുരളീധരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.