വിഴിഞ്ഞം: രണ്ടുദിവസമായി വിഴിഞ്ഞം തീരത്ത് കൊഴിയാളചാകര. വലിയമത്സ്യങ്ങള്‍ ചന്തയിലേക്കും ചെറുത് കോഴിത്തീറ്റ കമ്പനിയിലേക്കും കയറ്റിഅയക്കുകയാണ്. ഒരു കുട്ട കൊഴിയാളക്ക് ബുധനാഴ്ചത്തെ വില 1500ല്‍നിന്ന് 400ല്‍താഴെവരെ എത്തി. എന്നാല്‍, ചെറുതിന് നൂറില്‍ താഴെയാണ് വില. കൊഞ്ചിന് കിലോക്ക് 350ഉം കണവക്ക് 250 രൂപ ആയി താഴ്ന്നു. തീരത്ത് ചാകര എന്ന വാര്‍ത്ത പരന്നതോടെ വന്‍ തിരക്ക് ആയിരുന്നു ബുധനാഴ്ച. കൊഞ്ചും കണവയും വിദേശത്തേക്ക് കയറ്റി അയക്കുകയാണ്. ഇക്കുറി സീസണില്‍ കടലമ്മ വാരിക്കോരി നല്‍കിയെന്ന് മീന്‍പിടിത്ത തൊഴിലാളികള്‍ പറയുന്നു. കര്‍ക്കടകത്തിലെ മഴ മാറിനിന്നതും ഇവര്‍ക്ക് ആശ്വാസമായി. ഈ സീസണില്‍ ഏറ്റവുംകൂടുതല്‍ കൊഞ്ച് ലഭിച്ചു. എന്നാല്‍, ഇപ്പോള്‍ ലഭിക്കേണ്ട വാളമീന്‍ ഇടയ്ക്ക് വന്ന് കൊതിപ്പിച്ച് കടന്നുകളയുകയാണ്. പിടികൂടുന്നതാകട്ടെ വാളക്കുഞ്ഞുങ്ങളേയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.